“കൊളോണിയൽ കാലഘട്ടത്തെ നിയമങ്ങൾ മാറ്റണം” : ഇന്ത്യ ദുരിതമനുഭവിക്കാൻ തുടങ്ങിയിട്ട് എഴുപതു വർഷമായെന്ന് സുപ്രീം കോടതി ജഡ്ജി

0

ന്യൂഡൽഹി: ഇന്ത്യയിൽ നിലനിൽക്കുന്ന കൊളോണിയൽ കാലഘട്ടത്തിലെ നിയമസംഹിതകൾ മാറ്റണമെന്ന് അഭിപ്രായപ്പെട്ട് സുപ്രീം കോടതി ജഡ്ജി പി.എസ് നരസിംഹ. ഏഴു ദശാബ്ദത്തിലധികമായി ഇത്തരം നിയമങ്ങൾ മൂലം ഭാരതം ദുരിതമനുഭവിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരം കൈകടത്തലുകലുള്ള നിയമങ്ങളെ ശുദ്ധീകരിച്ച് നവീകരിക്കേണ്ടത് സുപ്രീംകോടതി ജഡ്ജിമാരുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് നരസിംഹ ചൂണ്ടിക്കാട്ടി. പുതുതായി നിയമിക്കപ്പെട്ട, 3 വനിതകളടങ്ങുന്ന ഒൻപത് ജഡ്ജിമാരുടെ അനുമോദന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

“ഏഴു ദശാബ്ദത്തിൽ അധികമായി നമ്മൾ കോളനി ഭരണ കാലഘട്ടത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പല നിയമങ്ങളുടെയും തടവിലാണ്. ഒരുപാട് നിയമങ്ങൾ കാലഘട്ടത്തിന് അനുസരിച്ചുള്ള മാറ്റം ആവശ്യപ്പെടുന്നുണ്ട്.” നരസിംഹ അഭിപ്രായപ്പെട്ടു. 2027-ൽ, നിലവിലെ സുപ്രീം കോടതി ജഡ്ജിയായ ബി. വി നാഗരത്നയോടൊപ്പം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന വ്യക്തിയാണ് പി.എസ് നരസിംഹ.

Google search engine
Previous articleഅതിർത്തി പ്രശ്നത്തിൽ വളഞ്ഞിട്ട് മർദ്ദനം : യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച് നാല് സഹോദരിമാർ
Next article“ഹെയർ സ്റ്റൈൽ വേണ്ട, ഷേവ് ചെയ്യാൻ പാടില്ല” : ബാർബർമാരോട് നിരോധനാജ്ഞ പുറപ്പെടുവിച്ച് താലിബാൻ