കോവാക്സിൻ ഫലപ്രദം : വാക്സിന് അംഗീകാരം നൽകി അമേരിക്കയും

0

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്സിന് അംഗീകാരം നൽകി അമേരിക്കയും. ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതിനു പിന്നാലെയാണ് അമേരിക്കയുടെ നടപടി. കോവാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് ഇനി അമേരിക്കയിലേക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ദിവസം ബ്രിട്ടനും കോവാക്സിന് അംഗീകാരം നൽകിയിരുന്നു.

കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് ആഗോള അംഗീകാരത്തിന് അപേക്ഷ സമർപ്പിച്ചത് കഴിഞ്ഞ ജൂലൈയിലാണ്. കോവിഡ് പ്രതിരോധിക്കാൻ കോവാക്സിൻ ഫലപ്രദമാണ് എന്ന് വിദഗ്ധ സമിതി വിലയിരുത്തിയതിനെ തുടർന്നാണ് അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ കോവാക്സിന് അംഗീകാരം നൽകിയത്. ഇതോടെ നിരവധി പ്രവാസികളുടെയും വിദ്യാർത്ഥികളുടെയും ആശങ്കകൾക്കാണ് പരിഹാരമായിട്ടുള്ളത്.

Google search engine
Previous articleതിരുവനന്തപുരം നഗരസഭയിൽ നടന്നത് 63 ലക്ഷത്തിന്റെ അഴിമതി: വിവരങ്ങൾ പുറത്തുവിട്ട് ബിജെപി കൗൺസിലർ
Next articleഭീകരർക്ക് വരാനിരിക്കുന്നത് നല്ലകാലം : കശ്‍മീരിൽ വിന്യസിക്കുന്നത് 5 കമ്പനി സൈന്യത്തെ