കോവിഡ് പാൻഡെമിക് ഇന്ത്യയിൽ എൻഡെമിക് ആകും : മുന്നറിയിപ്പ് നൽകി വിദഗ്‌ദ്ധർ

0

ന്യൂഡൽഹി: കോവിഡ് പാൻഡെമിക് ഇന്ത്യയിൽ എൻഡെമിക് ആകുമെന്ന് മുന്നറിയിപ്പു നൽകി ആരോഗ്യവിദഗ്‌ദ്ധർ. പാൻഡെമിക് (മഹാമാരി) എന്ന അവസ്ഥയിൽ നിന്നും എൻഡെമിക് അഥവാ ഒരു വൈറസിനോടൊപ്പം ജനങ്ങൾ ജീവിക്കേണ്ടിവരുന്ന അവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങുന്നതെന്ന് മുന്നറിയിപ്പ് നൽകിയത് പ്രമുഖ വാക്സിനോളജിസ്റ്റ് ഗഗൻദീപ് കാംഗ് ആണ്.

മൂന്നാം തരംഗം ഇന്ത്യയിലുണ്ടാകുമെങ്കിലും അത് കഴിഞ്ഞു പോയ രണ്ടു തരംഗങ്ങളെ പോലെ രൂക്ഷമായിരിക്കുകയില്ല. എങ്കിലും, ഇന്ത്യയിലെ ജനസംഖ്യയുടെ കാൽ ഭാഗം ഇപ്പോഴും വൈറസ് ബാധക്ക് കീഴടങ്ങാൻ ഉയർന്ന സാധ്യതയുണ്ട്. എത്രയും വേഗം വാക്സിനേഷൻ പൂർത്തിയാക്കുകയാണ് നിലവിലുള്ള ഒരേ ഒരു മാർഗം.

ഇൻഫ്ലുവൻസ പോലെയുള്ള നിരവധി എൻഡെമിക് സാഹചര്യങ്ങൾ നിലവിൽ ഇന്ത്യയിലുണ്ട്. പക്ഷേ, അതിനേക്കാളും ഗൗരവമായിരിക്കും കോവിഡ് എൻഡെമിക് ആയാൽ. ഓരോ വൈറസ് വകഭേദങ്ങളും വ്യത്യസ്തമായ രീതിയിലാണ് മനുഷ്യനെ ബാധിക്കുന്നത്. ഇനി പുതിയൊരു വൈറസിന്റെ വകഭേദം ഇറങ്ങുകയാണെങ്കിൽ, നിലവിലുള്ള എല്ലാ പ്രതിരോധ മാർഗങ്ങളെയും കവച്ചു വെക്കാനുള്ള ശേഷി അതിനുണ്ടായിരിക്കുമെന്നും ഗഗൻദീപ് വിലയിരുത്തുന്നു.

Google search engine
Previous article“കൂട്ടക്കൊല ചെയ്യൽ എന്റെ സ്വപ്നമായിരുന്നു” : റഷ്യയിൽ 6 പേരെ വെടിവെച്ചു കൊന്ന ഭീകരൻ തിമൂറിന്റെ മൊഴി
Next article“പഴയ സർക്കാരിന്റെ പോലെ സ്വന്തം സന്തതി പരമ്പരയുടെയല്ല, എല്ലാവരുടെയും വികസനമാണ് ലക്ഷ്യം” : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്