കോവിഡ് വാക്സിനേഷൻ : കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകാൻ ഉത്തരവ്

0

തിരുവനന്തപുരം: കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകാൻ സർക്കാർ ഉത്തരവ്. ഉത്തരവ് പ്രകാരം 18 മുതൽ 23 വയസുവരെയുള്ളവർക്കാണ് മുൻഗണന ലഭിക്കുക.  കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ മുൻഗണന അടിസ്ഥാനത്തിൽ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സ്വകാര്യ ബസ് ജീവനക്കാർക്കും മാനസിക വൈകല്യമുള്ളവർക്കും മുൻഗണന നൽകുമെന്ന് സർക്കാരിന്റെ ഉത്തരവിൽ പറയുന്നുണ്ട്. നേരത്തെ 56 വിഭാഗങ്ങൾക്കാണ് കോവിഡ് വാക്സിനേഷന് മുൻഗണന നൽകിയിരുന്നത്. ഇതിന് പുറമെയാണ് പുതിയ മുൻഗണനാ വിഭാഗങ്ങളെ കൂടി ഉൾക്കൊള്ളിച്ച് ആരോഗ്യവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

Google search engine
Previous articleഗവർണർമാർക്ക് മാറ്റം : പി. എസ് ശ്രീധരൻ പിള്ള ഇനി ഗോവ ഗവർണർ
Next articleസ്റ്റാൻ സ്വാമിയും ജാർഖണ്ഡ് മതപരിവർത്തന മാഫിയയും : കഥകൾ