കോവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി : 16 ന് മുഖ്യമന്ത്രിമാരുടെ യോഗം നടക്കും

0

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 16ന് രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴി ആയിരിക്കും യോഗം നടക്കുക. കേരളമടക്കം കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

യോഗത്തിലേക്ക് പങ്കെടുക്കാൻ ക്ഷണിച്ചവരിൽ കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടുന്നു. നേരത്തെ, കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ കോവിഡ് വ്യാപനം ഇപ്പോഴും അതിരൂക്ഷമായി തുടരുകയാണ്.

Google search engine
Previous articleകേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപികരിച്ച് ബിജെപി സർക്കാർ : ഇടതിന്റെ മേൽക്കോയ്മ തകർക്കാൻ തലപ്പത്ത് അമിത് ഷാ
Next articleവീടുകളിൽ മൃഗങ്ങളെ വളർത്താൻ ലൈസൻസ് വേണം : പുതിയ ഉത്തരവുമായി ഹൈക്കോടതി