“കോൺഗ്രസ്സ് ഇപ്പോഴൊരു സർക്കസ് കമ്പനിയായി മാറിയിരിക്കുന്നു” : നേതൃത്വമില്ലെന്ന് പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

0

ഭോപ്പാൽ: നേതൃത്വമില്ലാത്ത കോൺഗ്രസ്സ്‌  സർക്കസ് കമ്പനിയായി മാറിയിരിക്കുന്നുവെന്ന് പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ബുർഹാൻപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയിൽ ഇടക്കാലത്തേക്കുള്ള ഒരു പ്രസിഡന്റ് മാത്രമാണ് സോണിയഗാന്ധിയെന്നും രാഹുൽ ഗാന്ധിക്ക് ഒരിക്കലും പാർട്ടിയിൽ സ്ഥാനം ലഭിക്കില്ലെന്നും ചൗഹാൻ ചൂണ്ടിക്കാട്ടി.

പഞ്ചാബിൽ അമരേന്ദ്ര സിംഗ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ അവിടുത്തെ ഭരണം നല്ല രീതിയിൽ ആയിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ, അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നു നീക്കം ചെയ്ത്  ഛരൺജിത്ത് സിംഗ് ചന്നിയെ ആസ്ഥാനത്ത് കൊണ്ടുവന്നതിൽ ചൗഹാൻ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനു   വേണ്ടി രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് നേതാക്കന്മാർ തമ്മിൽ നടക്കുന്ന പോർവിളികളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മധ്യപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന കമൽ നാഥിനെ കുറിച്ചും  ചൗഹാൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

Google search engine
Previous articleതീവ്രവാദത്തിനെ പിന്തുണച്ചു : സയിദ് അലി ഷാ ഗിലാനിയുടെ പൗത്രനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് കശ്‍മീർ സർക്കാർ
Next article“എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാർത്ഥിക്കുന്നു” : പ്രളയ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി