ഗവർണർമാർക്ക് മാറ്റം : പി. എസ് ശ്രീധരൻ പിള്ള ഇനി ഗോവ ഗവർണർ

0

ന്യൂഡൽഹി: മുൻ ബിജെപി അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ ഗോവ ഗവർണറായി നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. മുൻ ബിജെപി എംപി കമ്പാബട്ടി ഹരി ബാബുവാണ് പുതിയ മിസോറാം ഗവർണർ. മധ്യപ്രദേശ്, കർണാടക, ഹിമാചൽ പ്രദേശ്, ത്രിപുര, ഹരിയാന, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണർമാരും മാറ്റി നിയമിച്ചിട്ടുണ്ട്.

തവാർചന്ദ് ഗെലോട്ടാണ്‌ പുതിയ കർണാടക ഗവർണർ. മംഗുഭായ് ചഗൻഭായ് പട്ടേലിനെ മധ്യപ്രദേശ് ഗവർണറായും രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ ഹിമാചൽ പ്രദേശിന്റെ ഗവർണറായും രാഷ്ട്രപതി നിയമിച്ചു. ഹരിയാന ഗവർണറായി ഭണ്ഡാരു ദത്താത്രേയയെയാണ്‌ നിയമിച്ചിട്ടുള്ളത്.

Google search engine
Previous article28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം കാണാതായി : കടലിൽ പതിച്ചതാവാമെന്ന് നിഗമനം
Next articleകോവിഡ് വാക്സിനേഷൻ : കോളേജ് വിദ്യാർത്ഥികൾക്ക് മുൻഗണന നൽകാൻ ഉത്തരവ്