ചാവുകടൽ തീരത്ത് പൂർണ നഗ്നരായി 300 പേർ : പരിസ്ഥിതി അവബോധത്തിനായി ഇൻസ്റ്റലേഷൻ ഒരുക്കി അമേരിക്കൻ കലാകാരൻ

0

ടെൽ അവീവ് : പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിന് ചാവുകടലിന്റെ കരയിൽ മൂന്നൂറ്‌ പേരെ പൂർണ നഗ്നരാക്കി നിർത്തി അമേരിക്കൻ കലാകാരന്റെ ഇൻസ്റ്റലേഷൻ. അമേരിക്കൻ കലാകാരനായ സ്‌പെൻസർ ടുണിക്കാണ്‌ നഗ്നമായ ശരീരത്തിൽ വെളുത്ത ചായം മാത്രം പൂശി, നടന്ന് നീങ്ങുന്ന മനുഷ്യരുടെ ഇൻസ്റ്റലേഷൻ ഒരുക്കിയത്.

പരിസ്ഥിതി പ്രശ്നങ്ങൾ മൂലം ചാവുകടൽ ചുരുങ്ങുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനു വേണ്ടി ഇത്തരത്തിൽ ഒരു ഇൻസ്റ്റലേഷൻ ഒരുക്കിയത് എന്ന് സ്പെൻസർ പറഞ്ഞു. 54-കാരനായ ഫോട്ടോഗ്രാഫർ സ്പെൻസർ ടുണിക് ഇതിന് മുമ്പ് രണ്ട് തവണ ഇത്തരത്തിൽ ചാവുകടൽ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് ഇൻസ്റ്റലേഷൻ ഒരുക്കിയിരുന്നു.

Google search engine
Previous article“1971-ലെ ഹിന്ദു വംശഹത്യയെന്ന് ഒരു നിമിഷം വീണ്ടും തോന്നി” : രംഗ്പൂർ കലാപത്തിനിരയായ ബംഗ്ലാദേശി ഹിന്ദുക്കളുടെ സാക്ഷ്യപ്പെടുത്തലുകൾ
Next articleതിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ് ഡ്രഗ് മാഫിയ: രണ്ടു പേർ പിടിയിൽ