ചെങ്കോട്ടയിൽ ഒന്നര ടണ്ണിന്റെ ഏറ്റവും വലിയ ദേശീയ പതാകയുയരും : വാക്സിനേഷൻ 100 കോടി കവിഞ്ഞത് രാജ്യം ആഘോഷിക്കും

0

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 100 കോടി കവിഞ്ഞു. ഇന്ത്യ കൈവരിച്ച ഈ ചരിത്രനേട്ടം ആഘോഷിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ആഘോഷത്തിന് ആയിട്ടുള്ള ഒരുക്കങ്ങൾ ചെങ്കോട്ടയിൽ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൈലാസ് ഖേറിന്റെ ഗാനാലാപനം ഉണ്ടാകുമെന്നും ഒപ്പം സിനിമയും പ്രദർശിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയായിരിക്കും ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുക. ചരിത്ര നേട്ടം കൈവരിച്ചതിനെ തുടർന്ന് ചെങ്കോട്ടയിൽ 1,400 കിലോഗ്രാം തൂക്കം വരുന്ന ഏറ്റവും വലിയ ദേശീയ പതാക ഉയർത്തുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

Google search engine
Previous articleബംഗ്ലാദേശ് ഹിന്ദു വംശഹത്യ ആസൂത്രിതമെന്ന് ഞെട്ടിക്കുന്ന തെളിവ് : പൂജാ മണ്ഡപത്തിൽ ഖുർആൻ കൊണ്ടു വെച്ചത് മുസ്ലിം യുവാവു തന്നെ
Next article“രാജ്യത്ത് വാക്സിനേഷൻ 100 കോടി പിന്നിട്ടു” : ഭാരതം കൈവരിച്ചത് അസാധാരണ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി