ചൈനയുടെ റാങ്കിംഗിൽ ലോകബാങ്ക് തലവന്മാർ കൃത്രിമം കാട്ടിയെന്ന് കണ്ടെത്തി : ആഗോള സംഘടനകളിലുള്ള ഷീ ജിൻ പിംഗിന്റെ നിയന്ത്രണം കണ്ട് ഞെട്ടി ലോകം

0

വാഷിംഗ്ടൺ: ചൈനയുടെ റാങ്കിംഗിൽ അന്താരാഷ്ട്ര നാണ്യ നിധിയുടെ മേധാവിയായ ക്രിസ്റ്റലീന ജോർജിവയുൾപ്പെടെയുള്ളവർ കൃത്രിമം കാട്ടിയെന്ന വെളിപ്പെടുത്തലുമായി ലോകബാങ്ക്. ലോകത്തിലെ കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളുടെ റാങ്കിംഗിലാണ് കൃത്രിമം നടന്നതെന്ന് വേൾഡ് ബാങ്ക് ചൂണ്ടിക്കാട്ടി. ക്രിസ്റ്റലീനയിപ്പോൾ നിലവിൽ, ഐഎംഎഫ് മേധാവിയാണ്.

2018-ലെ “ഡൂയിങ്ങ് ബിസിനസ്” റിപ്പോർട്ടിലാണ് കൃത്രിമം നടന്നിരിക്കുന്നത്. യഥാർത്ഥത്തിൽ 85-മത്തെ സ്ഥാനത്തുള്ള ചൈനയെ 7 പോയിന്റ് മുന്നിലാക്കി 78-മത്തെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ അന്നത്തെ വേൾഡ് ബാങ്ക് മേധാവിയായിരുന്ന ക്രിസ്റ്റലീന, വേൾഡ് ബാങ്ക് ഉദ്യോഗസ്ഥർക്കു മേൽ വൻ സമ്മർദം ചെലുത്തിയെന്നാണ് ലോകബാങ്ക് കണ്ടെത്തിയിരിക്കുന്നത്.

ക്രിസ്റ്റലീനയോടൊപ്പം മറ്റു നിരവധി ഉദ്യോഗസ്ഥരുടെ പേരും പുറത്തു വന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ, ലോകബാങ്ക് അധികൃതർ
റിപ്പോർട്ട് പൂർണ്ണമായും അസാധുവാക്കി. ചൈനയുടെ പ്രീതി പിടിച്ചു പറ്റാനാണ് ലോകബാങ്ക് അധികൃതർ ഇങ്ങനെ ചെയ്തതെന്ന വാദം ശക്തമായി പാശ്ചാത്യ മാധ്യമങ്ങൾ ഉയർത്തുന്നുണ്ട്. എന്തായാലും, അന്താരാഷ്ട്ര സംഘടനകളിൽ ആഴത്തിൽ പിടിമുറുക്കിയിരിക്കുന്ന ചൈനയുടെ സ്വാധീനശക്തി കണ്ട് ലോകം ഞെട്ടിയിരിക്കുകയാണ്. കോവിഡ്, ഒരു മഹാമാരിയായി പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടന വൈകിപ്പോയെന്ന വിവാദം കെട്ടടങ്ങും മുൻപേയാണ് ശക്തമായ മറ്റൊരു അന്താരാഷ്ട്ര സംഘടന കൂടി ചൈനീസ് സ്വാധീനത്തിന്റെ സംശയ മുനയിൽ അകപ്പെടുന്നത്.

Google search engine
Previous article“ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമായ രാജ്യം ഞങ്ങളെ പഠിപ്പിക്കണ്ട” : യു.എന്നിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Next article“മെയ്ക്ക് താലിബാൻ ഗ്രേറ്റ് എഗെയ്ൻ” : ചിരി പടർത്തി യു.എസിലെ പൊതുസ്ഥലങ്ങളിൽ ബൈഡന്റെ ഫ്ലെക്സുകൾ