ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി : ട്വിറ്ററിൽ ഫോളോവേഴ്സ് ഏഴു കോടി കവിഞ്ഞു

0

ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലെ ജനപ്രിയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിൽ അദ്ദേഹത്തിന് ഏഴുകോടി ഫോളോവേഴ്സ് പിന്നിട്ടു. ട്വിറ്ററിൽ ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന ലോക നേതാക്കളിൽ ഒരാൾ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നരേന്ദ്ര മോദി ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങിയത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ്. 2009-ലായിരുന്നു അത്‌. അന്ന് ഒരു ലക്ഷം ആളുകളായിരുന്നു മോദിയെ പിന്തുടർന്നിരുന്നത്. രാഷ്ട്രീയപരമായ നിലപാടുകൾ വ്യക്തമാക്കി അക്കൗണ്ടിൽ സജീവമായതുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും അധികം ഫോളോവേഴ്‌സ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ പേജാണ് ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്നത്.

Google search engine
Previous article17കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് പൂജ : സ്വാമി അറസ്റ്റിൽ
Next articleമൂന്നാം തരംഗം! മരണത്തിൽ വൻവർധന : ലോകാരോഗ്യ സംഘടനയുടെ അലർട്ട്