ജമ്മു കശ്മീർ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ : കനത്ത സുരക്ഷ ഏർപ്പെടുത്തി

0

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു-കശ്മീർ സന്ദർശിക്കുന്നതിന് മുന്നോടിയായി കനത്ത സുരക്ഷ ഏർപ്പെടുത്തി. അദ്ദേഹം താമസിക്കുന്ന ഗുപ്കർ റോഡിലെ രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിലാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളായി രാജ്ഭവന് സമീപം നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. അതിനാൽ സുരക്ഷയുടെ ഭാഗമായി സ്‌നൈപ്പര്‍മാരെയും ഷാര്‍പ്പ് ഷൂട്ടര്‍മാരെയും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ശനിയാഴ്ച ജമ്മു കശ്മീരിൽ എത്തുന്നത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു  ശേഷം ആദ്യമായാണ് അമിത് ഷാ ഇവിടെ സന്ദര്‍ശിക്കുന്നത്. കശ്മീരിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സന്ദർശനത്തിന്റെ ആദ്യ ദിനം ശ്രീനഗറിൽ നിന്ന് ഷാർജയിലേക്കുള്ള വിമാന സർവീസ് ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ സന്ദർശിക്കും.

Google search engine
Previous articleപ്രളയ‌ക്കെടുതി : കേരളത്തിന് 50,000 ടൺ അരി കൂടുതൽ അനുവദിച്ച് കേന്ദ്രസർക്കാർ.
Next articleപാക് വനിതയുമായുള്ള അമരീന്ദറിന്റെ ബന്ധം അന്വേഷിക്കും : സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ച് ക്യാപ്റ്റൻ