ജാഗ്രതാ പോസ്റ്റിട്ടു, ജനങ്ങളുടെ പൊങ്കാല : നിൽക്കക്കള്ളിയില്ലാതെ കമന്റ് ബോക്സ് പൂട്ടി തൃശ്ശൂർ ജില്ലാ കലക്ടർ

0

തൃശ്ശൂർ: സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യത്തിൽ ജാഗ്രത പോസ്റ്റിട്ട തൃശൂർ കലക്ടർക്ക് വയറുനിറയെ പൊങ്കാല. ‘കൂട്ടം കുറച്ചാൽ നേട്ടം കൂടും’ എന്ന പോസ്റ്റിട്ടത് മാത്രമേ കലക്ടർക്ക് ഓർമ്മയുള്ളൂ. തൊട്ടുപിറകെ കമന്റുകൾ വന്ന് നിറയുകയായിരുന്നു.

അധികവും സിപിഎം സമ്മേളനത്തിന് ഫോട്ടോകളാണ് കമന്റുകളായി പോസ്റ്റ് ചെയ്യപ്പെട്ടത്. ജനങ്ങളുടെ നിലനിൽപ്പ് അപകടത്തിലാക്കിക്കൊണ്ടുള്ള ‘തിരുവാതിരകളി’ സംഘാടനത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതുകൂടാതെ നടത്തുന്ന പാർട്ടി സമ്മേളനം വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഉൾപ്പെടെ നിരവധി സംഘടനകൾ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഫലപ്രദമായ നടപടിയൊന്നുമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ്, സമ്മേളനം അവസാനിക്കുന്ന ദിവസം കലക്ടറുടെ ജാഗ്രതാ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇതോടെ, പാർട്ടി സമ്മേളനത്തിന്റെ ഫോട്ടോകളും വിമർശന കമന്റുകളും കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു. ഈ സാഹചര്യത്തിലാണ് കളക്ടർ കമന്റ് ബോക്സ് പൂട്ടിയത്.

Google search engine
Previous article‘അധികാരമുണ്ടായിരുന്നെങ്കിൽ, ഞാൻ ആദ്യം നിർത്തിക്കുക ഈ മതംമാറ്റുന്ന പരിപാടിയാണ്!’ : ആഞ്ഞടിച്ച് ബിജെപി അധ്യക്ഷൻ അണ്ണാമലൈ
Next articleസുന്ദരിമാരുടെ നഗ്നനൃത്തവേദി, മുന്തിരിത്തോപ്പ്,ഐസ് സ്കേറ്റിംഗ് : പുടിന്റെ രഹസ്യമാളികയുടെ ചിത്രങ്ങൾ പുറത്ത്