“ജാഗ്രത പുലർത്തുക” : അഫ്ഗാൻ സംഘർഷം കശ്മീരിലേക്കും പടരുമെന്ന് സായുധസേനാ മേധാവി

0

ശ്രീനഗർ: അഫ്ഗാൻ സംഘർഷം കശ്മീരിലേക്കും പടരുമെന്ന് മുന്നറിയിപ്പു നൽകി സായുധസേനാ മേധാവി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ ശക്തമായ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശമാണ് സായുധസേനാ മേധാവി ബിപിൻ റാവത്ത് നൽകിയത്. ഗുവാഹത്തിയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിൽ നിന്ന് ആരൊക്കെ വരുന്നുവെന്നത് നമ്മൾ ശ്രദ്ധിക്കണമെന്നും നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി നമ്മൾ തന്നെ ജാഗരൂകരാകണമെന്നും റാവത്ത് വ്യക്തമാക്കി.

ജമ്മുവിലുള്ള സാധാരണക്കാരെയും അവിടെ വരുന്ന ടൂറിസ്റ്റുകളെയും സുരക്ഷയുടെ ഭാഗമായാണ് പരിശോധിക്കുന്നതെന്ന്  മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങളെല്ലാം വിദ്യാസമ്പന്നരാണ്, അതുകൊണ്ടു തന്നെ ആഭ്യന്തര സുരക്ഷയെ കുറിച്ച് ബോധവാന്മാരായ നിങ്ങൾ അതിനനുസരിച്ച് വേണ്ട പ്രവർത്തനങ്ങൾ ചെയ്യണമെന്നും റാവത്ത് പറഞ്ഞു. രാജ്യത്തിന് സുരക്ഷ നൽകേണ്ടത് നമ്മുടെ കടമയായതിനാൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ പോലീസിൽ അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

Google search engine
Previous articleഇന്തോനേഷ്യൻ രാഷ്ട്രപിതാവിന്റെ പുത്രി ഇസ്ലാം വിട്ട് ഹിന്ദു മതത്തിലേക്ക് : സനാതന ധർമ്മം ശ്രേഷ്ഠമെന്ന് സുഖ്മാവതി സുകർണോപുത്രി
Next articleപൂർവ്വാഞ്ചലിനെ വടക്കുകിഴക്കൻ മേഖലയുടെ മെഡിക്കൽ ഹബ്ബാക്കി മാറ്റും : പ്രഖ്യാപനവുമായി പ്രധാനമന്ത്രി