ജിന്നയുടെ ചിത്രം അലിഗഡ് സർവകലാശാലയിൽ നിന്നും മാറ്റണം : മോദിക്ക് രക്തം കൊണ്ട് കത്തെഴുതി ബിജെപി പ്രവർത്തകർ

0

അലിഗഡ്: പ്രശസ്തമായ അലിഗഡ് മുസ്ലിം സർവകലാശാലയിൽ നിന്നും മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റണമെന്ന് ആവശ്യം വീണ്ടും ശക്തമാകുന്നു. ഇക്കാര്യം ഉന്നയിച്ച് അലിഗഡിലെ ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിയ്ക്ക് സ്വന്തം രക്തം കൊണ്ട് കത്തെഴുതി.

രാജ്യത്തെ വിഭജിക്കുകയും, ലക്ഷക്കണക്കിന് നിരപരാധികളുടെ രക്തം ഈ ഭൂമിയിൽ ഒഴുക്കാൻ കാരണമാവുകയും ചെയതൊരാളുടെ ചിത്രം അലിഗഡ് സർവകലാശാലയിൽ പ്രദർശിപ്പിക്കരുതെന്നാണ് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ തീരുമാനമുണ്ടായില്ലെങ്കിൽ, പാകിസ്ഥാൻ രാഷ്ട്രപിതാവിന്റെ ചിത്രം തങ്ങൾ സ്വയം എടുത്തു മാറ്റുമെന്നും കത്തിൽ പറയുന്നു.
ഈ വരുന്ന പതിനാലാം തിയതി പ്രധാനമന്ത്രി നരേന്ദ്രമോദി അലിഗഡ് സന്ദർശിക്കാനിരിക്കെയാണ് ഇങ്ങനെ ഒരു സംഭവമുണ്ടാകുന്നത്.

Google search engine
Previous articleഅഷിൻ വിരാതു ജയിൽമോചിതനായി : ആവേശത്തോടെ ലോകമെമ്പാടുമുള്ള ബുദ്ധസംഘടനകൾ
Next articleയു.പി ഉൽഖനനം : ഗുപ്ത കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തി