ജോൺ ഹോനായി ഇനിയില്ല : നടൻ റിസബാവ അന്തരിച്ചു

0

കൊച്ചി: പ്രശസ്ത മലയാള നടൻ റിസബാവ അന്തരിച്ചു. 60 വയസ്സായിരുന്നു. ദീർഘനാളായി രോഗബാധിതനായ താരം കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാലു ദിവസങ്ങൾക്കു മുമ്പ് വെന്റിലേറ്ററിലേക്ക് അദ്ദേഹത്തെ മാറ്റിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.

1990-ൽ, പ്രസിദ്ധ ചലച്ചിത്രമായ ഇൻ ഹരിഹർ നഗറിലെ വില്ലൻ വേഷത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനായത്. സുന്ദരനായ വില്ലൻ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റി. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും അദ്ദേഹം അഭിനയിച്ചു.

Google search engine
Previous articleതാലിബാന്റെ ഗറില്ല യുദ്ധമുറ : ഇന്ത്യൻ സൈന്യത്തിന് പ്രത്യേക പരിശീലനം
Next articleമുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് പണി കിട്ടുന്നത് സിഖുകാർക്ക് : താലിബാനോടുള്ള ദേഷ്യത്തിന്റെ ഇരയാകുമെന്ന് ഭയന്ന് അമേരിക്കൻ സിഖ് സമൂഹം