ടിപിആർ പത്തിന് മുകളിൽ തന്നെ : ഇന്ന് 13,956 പേർക്ക് കോവിഡ്

0

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 13,956 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്താണ്‌ ഏറ്റവും കൂടുതൽ രോഗികളുള്ളത്. മലപ്പുറത്ത് മാത്രം 2271 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 1666 പേർക്കും എറണാകുളത്ത് 1555 പേർക്കും തൃശൂർ 1486 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്‌. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങൾ ആണ്‌ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി.

Google search engine
Previous article“പ്രഗ്നൻസി ബൈബിൾ” മതവികാരം വ്രണപ്പെടുത്തുന്നു: കരീനയ്ക്ക് എതിരെ പരാതി നൽകി ക്രൈസ്തവ സംഘടന
Next articleകൊലയാളികൾക്ക് ഇരയെ കാട്ടിക്കൊടുക്കുന്ന പെഗാസസ് സ്പൈവെയർ : പ്രവർത്തനവും ചരിത്രവും