ട്വിറ്ററിന്റെ “ലിബറൽ” പുറംപൂച്ച് വീണ്ടും പുറത്ത് : ബംഗ്ലാദേശിലെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച ഇസ്കോൺ അക്കൗണ്ട് റിമൂവ് ചെയ്തു

0

ധാക്ക: ബംഗ്ലാദേശിലെ ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നസിന്റെ (ഇസ്‌ക്കോൺ) ട്വിറ്റർ അക്കൗണ്ട്  ഡിലീറ്റ് ചെയ്ത് ട്വിറ്റർ. ദിവസങ്ങളായി നടക്കുന്ന ഹിന്ദു വംശഹത്യ ചോദ്യം ചെയ്തു കൊണ്ട് ഈ അക്കൗണ്ടിൽ പോസ്റ്റുകൾ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

ട്വിറ്ററിന്റെ ഏകപക്ഷീയമായ നടപടി ചോദ്യം ചെയ്തുകൊണ്ട് ഇസ്കോൺ അധികൃതർ രംഗത്തെത്തയിട്ടുണ്ട്. യൂണിറ്റി കൗൺസിൽ ബംഗ്ലാദേശ് എന്ന മറ്റൊരു അക്കൗണ്ടും അധികൃതർ നീക്കം ചെയ്തതായി ഇസ്കോൺ കമ്മ്യൂണിക്കേഷൻസ് മേധാവി യുധിഷ്ഠിർ ഗോവിന്ദ ദാസ് അറിയിച്ചു.

ബംഗ്ലാദേശിൽ, ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്ക് നേരെയുണ്ടായ ആക്രമണം ഒക്ടോബർ 12 മുതൽ 17 വരെ നീണ്ടു നിന്നിരുന്നു. നിരവധി വീടുകളും ക്ഷേത്രങ്ങളും ഇതിന്റെ ഫലമായി നശിപ്പിക്കപ്പെട്ടു. നോഖലിയിലുള്ള ഇസ്കോൺ ക്ഷേത്രവും അക്രമികൾ നശിപ്പിച്ചു.

Google search engine
Previous articleമതപരിവർത്തനത്തിന് തിരിച്ചടി : ക്രിസ്ത്യൻ പള്ളിയിൽ കയറി ഭജന നടത്തി ബജ്റംഗ്ദൾ
Next articleഇമ്രാൻ ഖാന് ഇത്രയ്ക്ക് ഗതികേടോ? : സുഹൃദ് രാജ്യം സമ്മാനിച്ച വാച്ച് പണം വാങ്ങി വിറ്റെന്ന് റിപ്പോർട്ട്