ഡസൻകണക്കിന് അമേരിക്കക്കാർക്ക്‌ യു.എസ് സൈന്യം എയർപോർട്ടിനകത്തേക്ക് പ്രവേശനം നിഷേധിച്ചു : വാർത്ത പുറത്തു വിട്ട് റഷ്യൻ ടൈംസ്

0

മോസ്‌കോ: അഫ്ഗാനിസ്ഥാനിൽ ഒഴിപ്പിക്കൽ തുടരുന്നതിനിടെ യുഎസ് സൈനികരുടെ അലംഭാവം വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. നിരവധി അമേരിക്കൻ പൗരന്മാരെ യു.എസിന്റെ തന്നെ സൈനികർ കാബൂൾ വിമാനത്താവളത്തിന് പുറത്ത് വെച്ച് തടുത്തു നിർത്തിയതായി യു.എസ് റിപ്പോർട്ടറായ മൈക്കൽ യോനാണ് വ്യക്തമാക്കിയത്.

യോൻ ഒരു മുൻ സ്പെഷ്യൽ ഫോഴ്സ് സൈനികൻ കൂടിയാണ്. റഷ്യൻ വാർത്താ മാധ്യമമായ റഷ്യൻ ടൈംസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31 നു മുൻപ്, എല്ലാ അമേരിക്കൻ പൗരന്മാരെയും അഫ്ഗാനിൽ നിന്നും രക്ഷപ്പെടുത്തുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പറഞ്ഞ സമയം കഴിഞ്ഞ് ഒരാഴ്ച കൂടി വൈകിയിട്ടും ഇപ്പോഴും അനവധി അമേരിക്കൻ പൗരന്മാർ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് പാളിച്ചകൾ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ യു.എസ് സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്.

Google search engine
Previous articleബൈഡനെ പിന്തുണയ്ക്കുന്നവർക്ക് പ്രവേശനമില്ലെന്ന് അറിയിപ്പ് : വൻതിരക്കു മൂലം ഹോട്ടൽ അടച്ചുപൂട്ടി
Next articleഅഷിൻ വിരാതു ജയിൽമോചിതനായി : ആവേശത്തോടെ ലോകമെമ്പാടുമുള്ള ബുദ്ധസംഘടനകൾ