ഡിഫൻസ് അക്കാദമി പ്രവേശനപരീക്ഷ : പെൺകുട്ടികൾക്കും അവസരം നൽകി സുപ്രീം കോടതി

0

ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാദമിയുടെ പ്രവേശനപരീക്ഷയിൽ പെൺകുട്ടികൾക്കും അവസരം നൽകിയ സുപ്രീംകോടതി. പെൺകുട്ടികൾക്ക്‌ പ്രവേശന പരീക്ഷ എഴുതാൻ അനുവാദം നൽകാത്തത് ലിംഗവിവേചനം ആണെന്ന് കോടതി നിരീക്ഷിച്ചു.

സെപ്റ്റംബർ അഞ്ചിനാണ് എൻഡിഎ പ്രവേശന പരീക്ഷ നടക്കുക. പെൺകുട്ടികൾക്ക് പരീക്ഷയ്ക്ക് അവസരം നൽകാത്തത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷൻ, ഋഷികേശ് റോയ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Google search engine
Previous articleതാലിബാനെ പ്രശംസിച്ച് സമാജ്‌വാദി എം.പി: പദവി നോക്കാതെ രാജ്യദ്രോഹക്കേസെടുത്ത് യോഗി സർക്കാർ, ഇന്ത്യയിൽ ആദ്യമെന്ന് സോഷ്യൽ മീഡിയ
Next articleഗതികെട്ട് തെരുവിലിറങ്ങി അഫ്ഗാൻ ജനത: 40 താലിബാനികളെ വധിച്ചു, പിടിച്ചെടുത്തത് മൂന്ന് ജില്ലകൾ