ഡെൽറ്റ വകഭേദം രൂപം മാറിക്കൊണ്ടേയിരിക്കുന്നു : അപകട സാഹചര്യമെന്ന് ലോകാരോഗ്യ സംഘടന

0

ജനീവ: കോവിഡിന്റെ അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദത്തിന് വീണ്ടും രൂപ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന(ഡബ്ലിയുഎച്ച്ഒ). അപകടകരമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഡബ്ലിയുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രെയെസൂസ് അറിയിച്ചു.

വാക്സിനേഷനിൽ പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞു കവിയുന്ന സാഹചര്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ 98 രാജ്യങ്ങളിലാണ് ഡെൽറ്റ വകഭേദം കണ്ടെത്തിയത്. പെട്ടെന്നാണ് ഡെൽറ്റ കോവിഡിന്റെ മുഖ്യ വകഭേദമായി മാറിയതെന്നും അതിന് ഇപ്പോഴും രൂപ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും ഗെബ്രെയെസൂസ് പറഞ്ഞു.

Google search engine
Previous articleഎന്റെ ഗ്രാമം കുഞ്ഞു പാകിസ്ഥാനാണെന്ന് അഭിമാനത്തോടെ യുവാവ് : രാഷ്ട്രവിരുദ്ധ പരാമർശത്തിന് തൂക്കി അകത്തിട്ട് എംപി പോലീസ്
Next articleഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയാകാൻ പുഷ്കർ സിംഗ് ധാമി : സത്യപ്രതിജ്ഞ ഇന്ന് നടന്നേക്കും