ഡൽഹിയിലെ അഞ്ചേക്കർ ഭൂമി കയ്യേറി രോഹിങ്ക്യൻ മുസ്ലിങ്ങൾ : കെട്ടിടങ്ങൾ പൊളിച്ചടുക്കി യോഗിയുടെ ബുൾഡോസറുകൾ

0

ന്യൂഡൽഹി: രോഹിങ്ക്യൻ മുസ്ലിങ്ങൾ അനധികൃതമായി കയ്യേറി താമസിച്ച അഞ്ചേക്കറോളം ഭൂമി ഒഴിപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഡൽഹിക്കു സമീപമുള്ള മദ്നാപൂരിലെ ഭൂമിയാണ് മ്യാൻമർ സ്വദേശികളായ രോഹിങ്ക്യൻ മുസ്ലിങ്ങൾ അനധികൃതമായി കൈയടക്കിയത്.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ സ്ഥലത്തെത്തിയ ഉത്തർപ്രദേശ് സർക്കാർ വക ബുൾഡോസറുകൾ അനധികൃതമായി പണിത കെട്ടിടങ്ങൾ പൊളിച്ചു നീക്കി. ജലസേചന വകുപ്പിനാണ് ഈ ഭൂമിയുടെ ഉടമസ്ഥാവകാശം. ഇതിന് ഏകദേശം 150 കോടി സർക്കാർ മതിപ്പു വില വരുന്നുണ്ട്. യഥാർത്ഥ വിപണിവില ഇതിലും നാലിരട്ടി വരും.

Google search engine
Previous articleരണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ: ഇന്ത്യയിൽ ഇതാദ്യം
Next articleകൊറോണ വാക്സിനേഷനിൽ കേരളം വളരെ പിന്നിൽ : കേന്ദ്രം നൽകിയ വാക്സിൻ ശരിയായി ഉപയോഗിക്കുന്നില്ലെന്ന് വിമർശനം