ഡൽഹി കലാപകാരികളുടെ മൊബൈൽ നിറയെ സ്വന്തം അശ്ലീലവീഡിയോകൾ : ഡാറ്റ പങ്കു വയ്ക്കാനാവില്ലെന്ന് ഡൽഹി കോടതി

0

ന്യൂഡൽഹി: ഡൽഹി കലാപത്തിന് ആഹ്വാനം നൽകിയെന്ന കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണിലെ ഡാറ്റ പങ്കു വയ്ക്കാനാവില്ലെന്ന് കോടതി. പ്രതികളുടെ മൊബൈലുകളിൽ സ്വന്തം അശ്ലീല വീഡിയോകൾ ഷൂട്ട് ചെയ്ത രംഗങ്ങളുള്ളതിനാലാണ് ഈ വിവരങ്ങൾ പങ്കു വയ്ക്കാൻ കോടതി വിസമ്മതിച്ചത്.

2020 ഫെബ്രുവരിയിൽ നടന്ന ഡൽഹി കലാപങ്ങളിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിലെ കുറ്റാരോപിതരുടെ മൊബൈലിലെ വിവരങ്ങൾ ആവശ്യപ്പെട്ട് കൂട്ടുപ്രതികൾ നൽകിയ ഹർജിയിലാണ് ഡൽഹി കോടതി ഇപ്രകാരം പ്രഖ്യാപിച്ചത്. നിരവധി കുറ്റാരോപിതർ സ്വന്തം ലൈംഗിക ദൃശ്യങ്ങൾ ഷൂട്ട് ചെയ്ത് മൊബൈലിൽ സേവ് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ, അത് പുറത്തു വിടുന്നത് അവരുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് കോടതി തീരുമാനിച്ചത്.

ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്, വിദ്യാർത്ഥികളായ നടാഷ നർവാൽ, സഫൂറ സർഗാർ, ദേവാംഗന കലിത, താഹിർ ഹുസൈൻ തുടങ്ങിയ 18 പേരാണ് കലാപത്തിന് ആഹ്വാനം നൽകിയതിന്റെ പേരിൽ അകത്തു കിടക്കുന്നത്.

Google search engine
Previous articleഫേസ്ബുക്ക്‌ ഇനിമുതൽ “മെറ്റ” : പേരുമാറ്റിയെന്ന പ്രഖ്യാപനവുമായി മാർക്ക് സുക്കർബർഗ്
Next articleപടക്കങ്ങളുടെ ബഹിഷ്കരണം : ഈ ദീപാവലിയിൽ ചൈനയ്ക്ക് അമ്പതിനായിരം കോടിയുടെ നഷ്ടം