‘ഡൽഹി പിടിച്ചടക്കി തുർക്കി സൈന്യം , ഇന്ത്യൻ സൈനികരെ കലിമ ചൊല്ലിച്ചു ‘ : കേന്ദ്രസർക്കാർ പൂട്ടിച്ച യൂട്യൂബ് ചാനലുകളുടെ വിഷം തുപ്പൽ

0

ഡൽഹി: അങ്ങേയറ്റം രാജ്യവിരുദ്ധവും അപകടകരവുമായ പരാമർശങ്ങളും പ്രകോപനപരമായ തെറ്റായ വിവരങ്ങളും നിറഞ്ഞ ഇരുപതോളം യൂട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ പൂട്ടിച്ചു. ഇവയുടെ ഉള്ളടക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.

പാകിസ്ഥാനിലെ പ്രശസ്തനായ യൂട്യൂബ് താരമാണ് ജുനൈദ് ഹലിം ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഇയാളുടെ ഓരോ വീഡിയോകളും കാണുന്നത്. എന്നാൽ അങ്ങേയറ്റം വിഷലിപ്തമായ പ്രചാരണങ്ങളാണ് ഇയാൾ അഴിച്ചുവിടുന്നത്. പാക്ക് അനുകൂലമെന്നു മാത്രമല്ല, അങ്ങേയറ്റം ഇന്ത്യാ വിരുദ്ധമായ ഉള്ളടക്കമാണ് ഇയാൾ പ്രസിദ്ധീകരിക്കുന്ന ഓരോ വീഡിയോകളിലും.

രണ്ടു കോടി കാഴ്ചക്കാരുള്ള ‘ദ് പഞ്ച് ലൈൻ’ എന്ന ചാനൽ കശ്മീർ പാക്കിസ്ഥാന്റെ ഭാഗമാണെന്നും, ഇന്ത്യൻ ആർമിയുടെ 20 ജനറൽമാരെ കശ്മീരിലെ മുജാഹിദീൻ തീവ്രവാദികൾ വധിച്ചുവെന്നും ഈ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ജവാൻമാരുടെ മരണത്തിൽ കശ്മീരി പൗരന്മാർ വളരെ ആഹ്ലാദത്തിലാണെന്നും വ്യാജവാർത്ത ഇവർ പ്രചരിപ്പിച്ചിരുന്നു.

ഇന്റർനാഷണൽ വെബ് ന്യൂസ് എന്ന് മറ്റൊരു ചാനൽ, ഖാലിസ്ഥാനികളുടെ പ്രചരണായുധമായിരുന്നു. ഖാലിസ്ഥാൻ എന്ന വിഘടനവാദികൾ ആവശ്യപ്പെടുന്ന രാഷ്ട്രനിർമ്മാണത്തെ പിന്തുണയ്ക്കുന്ന വീഡിയോകളായിരുന്നു ഇതിൽ നിറയെ.

നാലര ലക്ഷം സബ്സ്ക്രൈബർമാരുള്ള ‘ദ് നേക്കഡ് ട്രൂത്ത്’ എന്നൊരു ചാനൽ 9 കോടിയോളം വ്യൂ ലഭിച്ചിരുന്ന ഒന്നായിരുന്നു. ഇന്ത്യ-ചൈന സംഘർഷം, തുർക്കി സൈന്യം ഇന്ത്യ ആക്രമിച്ചു കീഴടക്കി ഡൽഹി പിടിച്ചെടുത്തു, അവിശ്വാസികളായ ഇന്ത്യൻ പട്ടാളക്കാരെ കൊണ്ട് കലിമ ചൊല്ലിച്ചു എന്നൊക്കെയാണ് ഇതിലൂടെ പടച്ചു വിട്ടിരുന്നത്. പാകിസ്ഥാനിലെ പുതുമുഖ ചാനൽ അവതാരകരെല്ലാം തന്നെ യൂട്യൂബ് ചാനലുകളിലും സജീവമായിരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം

Google search engine
Previous articleപ്രാർത്ഥനകൾ വ്യർത്ഥം : ക്യാപ്റ്റൻ വരുൺ സിങ്ങും മരണമടഞ്ഞു
Next article0 രൂപ നോട്ട് കണ്ടിട്ടുണ്ടോ? : എന്നാണ്, എന്തിനാണ് അത് പ്രിന്റ് ചെയ്തതെന്നറിയാമോ.?