തലയിൽ ആണിയടിച്ചു കയറ്റി : ആൺകുട്ടി ജനിക്കാൻ മതപണ്ഡിതന്റെ വാക്കുകേട്ട് പാകിസ്ഥാനി യുവതിയുടെ നേർച്ച

0

പെഷവാർ: ആൺകുട്ടി ജനിക്കാൻ വേണ്ടി മതപണ്ഡിതൻ വാക്കുകേട്ട് തലയിൽ ആണിയടിച്ചു കയറ്റി പാകിസ്ഥാനി യുവതി. പാകിസ്ഥാനിലെ ഖൈബർ പക്തൂൺഖാവ പ്രവിശ്യയിലാണ് സംഭവം.
തുടർച്ചയായ മൂന്ന് പ്രസവത്തിലും പെൺകുട്ടികൾ ജനിച്ചതിനെ തുടർന്ന് ജനിച്ചതോടെ നിരാശയായ പെൺകുട്ടി പരിഹാരം തേടിയാണ് മതപണ്ഡിതനെ സമീപിച്ചത്. ഇതേതുടർന്ന് യുവതിക്ക് മന്ത്രിച്ചൂതിയ തകിടും ആണിയും നൽകിയ പണ്ഡിതൻ, ആണി ശിരസ്സിൽ അടിച്ചു കയറ്റാൻ പറയുകയായിരുന്നു.

ആൺകുട്ടി ജനിക്കാത്തതിനാൽ ഭർത്താവിന്റെയും വീട്ടുകാരുടെയും വഴക്ക് യുവതി സ്ഥിരമായി കേട്ടിരുന്നു. അതിനാൽ തന്നെ, വീട്ടിലെത്തിയ പാടേ യുവതി ആണി തലയിലടിച്ചു കയറ്റി. വേദന സഹിക്കാതെയുള്ള നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് യുവതിയെ ആശുപത്രിയിൽ കൊണ്ടു പോയത്.

തലയ്ക്ക് ആന്തരിക ക്ഷതമുണ്ടോയെന്ന് പരിശോധന നടത്തിയ അധികൃതർ ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപ്പെട്ടതെന്ന് പറഞ്ഞു. നാലാമതും പെൺകുഞ്ഞ് ജനിച്ചാൽ ഉപേക്ഷിക്കുമെന്ന ഭർത്താവിന്റെ ഭീഷണി ഭയന്നാണ് യുവതി ഇങ്ങനെയൊരു കടുംകൈ ചെയ്തെന്ന് പാകിസ്ഥാനി ദിനപത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

Google search engine
Previous articleഇന്ത്യൻ ആർമിയുടെ പേജുകൾ അകാരണമായി ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം : പ്രതിഷേധം ഇരമ്പുന്നു
Next article‘അറപ്പുളവാക്കുന്നു’ : അംബേദ്‌കർവാദികളെ വെട്ടിലാക്കി മതവസ്ത്രത്തെപ്പറ്റിയുള്ള അംബേദ്കറുടെ വാക്കുകൾ