തളർന്നു കിടക്കുന്നയാൾ ചിന്തിച്ചത് ട്വീറ്റ്‌ ചെയ്തു : ലോകത്തിലെ ആദ്യത്തെ സംഭവം, നിർണായക കണ്ടുപിടുത്തമായി മൈക്രോചിപ്

0

സിഡ്‌നി: വിപ്ലവകരമായ കണ്ടുപിടുത്തമായി ലോകത്തിൽ ആദ്യത്തെ ബ്രെയിൻ ട്വീറ്റ്‌. തലച്ചോറിൽ ഘടിപ്പിച്ച മൈക്രോചിപ്പ് വഴി താൻ മനസ്സിൽ ചിന്തിച്ചത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പൗരൻ.

62 വയസ്സുകാരനായ ഫിലിപ് ഒ കീഫ് ആണ് മനുഷ്യരാശിയുടെ ഗതി തന്നെ മാറ്റിമറിക്കുന്ന വിപ്ലവകരമായ ഈ മുന്നേറ്റം നടത്തിയത്. അദ്ദേഹം നന്ദി പറയുന്നത് തന്റെ തലച്ചോറിൽ ഘടിപ്പിച്ച ചിപ് നിർമ്മിച്ച സിൻക്രോൺ എന്ന കമ്പനിയോടാണ്. ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ സിൻക്രോൺ ഉടമസ്ഥൻ തോമസ് ഓക്സ്‌ലി, ഫിലിപ്പിന് ട്വീറ്റ് ചെയ്യാനായി തന്റെ ട്വിറ്റർ ഹാൻഡിൽ തുറന്നു നൽകി. ‘ ഹലോ വേൾഡ്, ഷോർട്ട് ട്വീറ്റ്, മോന്യുമെന്റൽ പ്രോഗ്രസ്’ എന്നായിരുന്നു ഫിലിപ്പ് ട്വീറ്റ് ചെയ്തത്.

തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ പിടിച്ചെടുത്ത്, വശപ്പെടുത്തി ആജ്ഞകളായി കമ്പ്യൂട്ടറിൽ നൽകുകയാണ് ഈ ചിപ് ചെയ്യുന്നത്. തളർന്നു കിടക്കുന്ന, നിശബ്ദനായ നിരവധി പേരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പുറംലോകത്തെ അറിയിക്കാൻ ഉതകുന്ന കണ്ടുപിടുത്തം, വൈദ്യശാസ്ത്രരംഗത്തെ നാഴികകല്ലായി മാറുമെന്ന് ഉറപ്പാണ്.

Google search engine
Previous articleചൈനയ്ക്ക് ഇസ്രായേലിന്റെ അനധികൃത ക്രൂയിസ് മിസൈൽ വില്പന : നയതന്ത്രബന്ധങ്ങളിലെ രഹസ്യ സമവാക്യങ്ങൾ
Next articleഉൽക്കാപതനം, ലോകപ്രശസ്തന്റെ മരണം : 2022-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ