താലിബാനെ പ്രശംസിച്ച് സമാജ്‌വാദി എം.പി: പദവി നോക്കാതെ രാജ്യദ്രോഹക്കേസെടുത്ത് യോഗി സർക്കാർ, ഇന്ത്യയിൽ ആദ്യമെന്ന് സോഷ്യൽ മീഡിയ

0

ലക്നൗ: അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് താലിബാനെ പ്രശംസിച്ച പാർലമെന്റ് അംഗത്തിനെതിരെ കേസെടുത്ത് യു.പി പോലീസ്. സമാജ്‌വാദി പാർട്ടി എം.പിയായ ഷഫീഖുർ റഹ്മാനാണ് താലിബാൻ ഭീകരരെ പ്രശംസിച്ചു പ്രസ്താവനയിറക്കിയത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ധീരദേശാഭിമാനികളുമായി താലിബാനെ താരതമ്യം ചെയ്യാനും റഹ്മാൻ മടിച്ചില്ല. സെക്ഷൻ 124 എപ്രകാരം രാജ്യദ്രോഹത്തിനും, സാമുദായിക സ്പർദ്ധ വളർത്തുന്ന പ്രസ്താവന നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിന് നിരവധി വകുപ്പുകളാണ് ഇയാൾക്കെതിരെ ചാർജ് ചെയ്യപ്പെടുക. ഇന്ത്യയിൽ ഒരു പാർലമെന്റ് അംഗത്തിനെതിരെ ഇത്രയും കേസുകൾ ചുമത്തുന്ന ആദ്യത്തെ സംഭവമാണിതെന്നതിനാൽ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളാണ് ഇതേക്കുറിച്ച് നടക്കുന്നത്.

Google search engine
Previous articleഅഫ്ഗാനിൽ ഇന്ത്യൻ സൈന്യമിറങ്ങിയാൽ ദുഃഖിക്കേണ്ടി വരുമെന്ന് താലിബാൻ : മുൻപ് വന്നവരുടെ ഗതി ഓർമ്മയുണ്ടാവണമെന്ന് ഭീഷണി
Next articleഡിഫൻസ് അക്കാദമി പ്രവേശനപരീക്ഷ : പെൺകുട്ടികൾക്കും അവസരം നൽകി സുപ്രീം കോടതി