താലിബാനെ വേരോടെ പിഴുതെറിയാൻ അഫ്ഗാൻ : രാജ്യത്ത് ഒരു മാസത്തെ കർഫ്യു പ്രഖ്യാപിച്ചു

0

കാബൂൾ: താലിബാനെതിരെ ശക്തമായ നീക്കത്തിനൊരുങ്ങി അഫ്ഗാൻ ഭരണകൂടം. ഇതിന്റെ ഭാഗമായി രാജ്യമൊട്ടാകെ ഒരു മാസത്തെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്‌. അഫ്ഗാനിലെ പകുതിയിലധികം ജില്ലകൾ പിടിച്ചെടുത്തുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് നേരത്തെ താലിബാൻ ഭീകരർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചത്.

ആഗസ്റ്റ് മാസത്തോടെ അമേരിക്കൻ സേന പിന്മാറ്റം പൂർത്തീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു. ഇത്‌ കണക്കുകൂട്ടിയാണ് താലിബാൻ വിവിധ പ്രവിശ്യകളിലെ ജില്ലകൾ പിടിച്ചെടുത്തുകൊണ്ട് മുന്നേറുന്നത്. അഫ്ഗാൻ ഭരണകൂടം നടത്തുന്ന പ്രതിരോധങ്ങളിൽ പരിപൂർണ സൈനിക പിന്തുണ അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ട്.

Google search engine
Previous articleകൊറോണ വാക്സിനേഷനിൽ കേരളം വളരെ പിന്നിൽ : കേന്ദ്രം നൽകിയ വാക്സിൻ ശരിയായി ഉപയോഗിക്കുന്നില്ലെന്ന് വിമർശനം
Next article“നിങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു, ഞങ്ങൾക്ക് അതു മതി” : ഫെൻസർ ഭവാനി ദേവിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി