താലിബാന്റെ ഗറില്ല യുദ്ധമുറ : ഇന്ത്യൻ സൈന്യത്തിന് പ്രത്യേക പരിശീലനം

0

ന്യൂഡൽഹി: വടക്കൻ അതിർത്തിയിൽ താലിബാൻ ഉയർത്തിയേക്കാവുന്ന ഭീഷണി പ്രമാണിച്ച് ഇന്ത്യൻ സൈന്യത്തിനും കേന്ദ്ര പോലീസ് സേനകൾക്കും പ്രത്യേക പരിശീലനം നൽകാൻ തീരുമാനം.

അയൽരാഷ്ട്രമായ അഫ്ഗാനിസ്ഥാൻ കഴിഞ്ഞ മാസം തൊട്ട് താലിബാൻ ഭീകര സംഘടനയുടെ നിയന്ത്രണത്തിലായത് ഇന്ത്യക്ക് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളിൽ ഇനിമുതൽ താലിബാന്റെ വ്യക്തമായ സാന്നിധ്യം ഉണ്ടായേക്കുമെന്ന പ്രശ്നം മുൻനിർത്തി, ജിയോ പൊളിറ്റിക്കൽ ഘടകങ്ങൾക്ക്‌ അനുകൂലമായി കരസേന നവീകരിക്കപ്പെടണമെന്ന ഏജൻസികളുടെ നിർദേശമനുസരിച്ചാണ് സൈന്യത്തിന് പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നത്.

ഗറില്ലാ യുദ്ധമുറയാണ് താലിബാൻ ഭീകരർ അവലംബിക്കുന്നത്. ഒളിപ്പോര് മൂലമാണ് ശക്തരായ അമേരിക്കയ്ക്ക് പോലും അഫ്ഗാനിസ്ഥാനിൽ നിന്നും വലിയ നഷ്ടങ്ങൾ സംഭവിച്ചത്. ഇത് നേരിടാൻ ഇന്ത്യൻ സൈനികരെ പ്രാപ്തരാക്കാൻ ഉദ്ദേശിച്ചാണ് നവീകരിച്ച പരിശീലന മുറകൾ അഭ്യസിപ്പിക്കുന്നത്.

Google search engine
Previous articleഅഫ്ഗാൻ സൈനികന്റെ തലയറുത്ത് താലിബാൻ : ശിരസ്സ് ഉയർത്തിപ്പിടിച്ച് ആഘോഷം
Next articleജോൺ ഹോനായി ഇനിയില്ല : നടൻ റിസബാവ അന്തരിച്ചു