“താലിബാന് കീഴടങ്ങില്ല, പോരാട്ടത്തിൽ മുറിവേറ്റാൽ എന്റെ തലയ്ക്കു വെടിവെച്ചു കൊല്ലാൻ ഗാർഡിന് ആജ്ഞ നൽകിയിട്ടുണ്ട്”: ദൃഢനിശ്ചയത്തോടെ അമറുള്ള സലേ

0

പഞ്ച്ഷീർ: ഒരു കാരണവശാലും താൻ താലിബാൻ ഭീകരർ കീഴടങ്ങില്ല എന്ന് മുൻ അഫ്ഗാൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. അവസാന ശ്വാസം വരെ പോരാടുമെന്നും, അഥവാ തോൽവി ഉറപ്പായാൽ, തനിക്ക് മുറിവേറ്റ് പോരാടാൻ കഴിയാത്ത അവസ്ഥ വന്നാൽ, തന്നെ വെടിവെച്ചു കൊല്ലാൻ തന്നെ സുരക്ഷാ സൈനികർക്ക് ആജ്ഞ നൽകിയിട്ടുണ്ടെന്നും അമറുള്ള സലേ വ്യക്തമാക്കി.

താലിബാനു കീഴടങ്ങാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും തലയ്ക്ക് രണ്ടു റൗണ്ട് വെടിവെച്ച് മരണം ഉറപ്പാക്കാനാണ് ആജ്ഞ നൽകിയിരിക്കുന്നതെന്നും വ്യക്തമാക്കിയ സലേ, രാഷ്ട്രം ഒരു വിപ്ലവം ആവശ്യപ്പെടുന്നെങ്കിൽ അതു മുന്നിൽ നിന്നു നയിക്കണമെന്നും, രക്തസാക്ഷികളാവാൻ തയ്യാറുള്ള നേതാക്കളെയാണ് അഫ്ഗാനിസ്ഥാന് ആവശ്യമെന്നും ചൂണ്ടിക്കാട്ടി.

Google search engine
Previous articleവുഹാനിലെ കോവിഡ് വൈറസ് ഗവേഷണം ഫണ്ട് ചെയ്തത് യു.എസ് : മേൽനോട്ടം വഹിച്ചത് ആന്റണി ഫൗച്ചിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Next articleബൈഡനെ പിന്തുണയ്ക്കുന്നവർക്ക് പ്രവേശനമില്ലെന്ന് അറിയിപ്പ് : വൻതിരക്കു മൂലം ഹോട്ടൽ അടച്ചുപൂട്ടി