താൻ മർദിച്ച ഡ്രൈവർക്ക് രാഖി കെട്ടണമെന്ന് ലക്നൗവിലെ പെൺകുട്ടി : ആവശ്യം യുപി പോലീസ് കേസെടുത്തതിന് പിന്നാലെ

0

ലക്നൗ: താൻ മർദ്ദിച്ച ഡ്രൈവറുടെ കയ്യിൽ രാഖി കെട്ടണമെന്ന ആവശ്യവുമായി ലക്നൗവിലെ വിവാദ പെൺകുട്ടി പ്രിയദർശനി യാദവ്. നേരത്തെ, യുവാവിനെ നഗരത്തിലെ ട്രാഫിക് സിഗ്നലിൽ വച്ച് പെൺകുട്ടി മർദ്ദിച്ചിരുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വളരെ ചർച്ചകൾക്കു വഴിവച്ച ഒന്നായിരുന്നു.

തന്റെ തൊട്ടടുത്ത് സിഗ്നലിൽ കാർ സഡൻ ബ്രേക്കിട്ട് നിർത്തിയ സാദത്ത് അലിയെന്ന ഡ്രൈവറുടെ ഫോൺ പെൺകുട്ടി തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് പൊട്ടിക്കുകയും, ശേഷം, അയാളെ മർദ്ദിക്കുകയുമാണ് ഉണ്ടായത്. പെണ്ണെന്ന സ്വാഭാവിക പരിഗണന മൂലം ആദ്യം പൊതുജനം പെൺകുട്ടിയുടെ കൂടെ നിന്നെങ്കിലും, പിന്നീട്, ഇവരുടെ മറ്റുള്ളവരോടുള്ള കഠിനമായ പെരുമാറ്റങ്ങൾ വെളിപ്പെടുത്തുന്ന പല വീഡിയോകളും പുറത്തായി. ഇതോടെ, ജനങ്ങൾ സത്യം തിരിച്ചറിഞ്ഞ് ഡ്രൈവറുടെ കൂടെ നിൽക്കുകയുമായിരുന്നു സംഭവിച്ചത്. തന്നെ ഡ്രൈവർ മർദ്ദിച്ചെന്നും ജനക്കൂട്ടം 300 മീറ്ററോളം വലിച്ചിഴച്ചുവെന്നും കുട്ടി ആരോപിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി ഒറ്റയ്ക്കായിരുന്നുവെന്ന് വെളിപ്പെട്ടു.

അതോടെ, “അറസ്റ്റ് ലക്നൗ ഗേൾ” എന്ന ഹാഷ്ടാഗ് ട്വിറ്റർ അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി. ജനരോഷം ഇരമ്പിയതോടെ, പോലീസ് പെൺകുട്ടിക്കെതിരെ കേസ് ചാർജ് ചെയ്തു. ഇതോടെയാണ്, പുതിയൊരു തുടക്കം ആഗ്രഹിക്കുന്നുവെന്നും സഹോദരനായി കണ്ടുകൊണ്ട് ഡ്രൈവറുടെ കയ്യിൽ രാഖി കെട്ടണമെന്നുമുള്ള ആവശ്യവുമായി പെൺകുട്ടി രംഗത്തെത്തിയത്. എന്നാൽ, കേസുമായി മുന്നോട്ടു പോകാൻ തന്നെയാണ് പോലീസിന്റെ തീരുമാനം.

Google search engine
Previous articleമലബാറിലെ മതഭ്രാന്തന്മാരെ ചൂണ്ടിക്കാട്ടിയത് ശരിപക്ഷമെന്ന ഫേസ്ബുക്ക് കൂട്ടായ്മ: വിവാദമായ ഹാഷ്ടാഗ് വിപ്ലവത്തിന്റെ ഉറവിടം ഇതാണ്
Next articleലൈംഗിക തൊഴിലാളികളെ പരസ്യമായി കല്ലെറിഞ്ഞു കൊല്ലും: പോൺ സൈറ്റുകളിൽ നിന്നും ലിസ്റ്റെടുത്ത് താലിബാൻ