തിരുവനന്തപുരം നഗരസഭയിൽ നടന്നത് 63 ലക്ഷത്തിന്റെ അഴിമതി: വിവരങ്ങൾ പുറത്തുവിട്ട് ബിജെപി കൗൺസിലർ

0

തിരുവനന്തപുരം: മേയറെ മുമ്പിൽ നിർത്തി തിരുവനന്തപുരം നഗര സഭയിൽ വൻ അഴിമതി. എൽഇഡി ലൈറ്റുകൾ വാങ്ങിയ വകയിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി ലക്ഷങ്ങൾ തട്ടിയെന്നുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇതേ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത് ബിജെപി കൗൺസിലറായ കരമന അജിത്താണ്.

നഗരസഭയിലെ ആളുകൾക്ക് വിതരണം ചെയ്യുന്നതിനു വേണ്ടി 18,000 എൽഇഡി ലൈറ്റുകളാണ് വാങ്ങിയത്. അഞ്ച് ലക്ഷത്തിന് മുകളിൽ വരുന്ന ഇടപാടുകൾക്ക് ഇ-ടെണ്ടർ വിളിക്കണമെന്നാണ് ചട്ടം. എന്നാൽ, കോടികൾ ചിലവ് വരുന്ന ഇടപാടിന് നഗരസഭ ചട്ടം പാലിച്ചില്ല. ഇതിലൂടെ നഗര സഭയിൽ 63 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Google search engine
Previous articleഇന്ത്യക്കാർക്ക് നേരെ പാകിസ്ഥാൻ നേവിയുടെ ആക്രമണം : ഒരാളെ വധിച്ചു, ആറു പേരെ തട്ടിക്കൊണ്ടു പോയി
Next articleകോവാക്സിൻ ഫലപ്രദം : വാക്സിന് അംഗീകാരം നൽകി അമേരിക്കയും