തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ് ഡ്രഗ് മാഫിയ: രണ്ടു പേർ പിടിയിൽ

0

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ പോലീസിനു നേരെ ബോംബാക്രമണം നടത്തി മയക്കുമരുന്ന് മാഫിയ. കിള്ളിപ്പാലത്ത് വച്ചാണ് സംഘം പോലീസിന് നേരെ ബോംബെറിഞ്ഞത്. കിള്ളി ടവേഴ്‌സ് ലോഡ്ജിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ നാലു പേരടങ്ങുന്ന സംഘം ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തിൽ, രണ്ടു പേരെ പോലീസ് പിടികൂടി. മറ്റ് രണ്ടു പേർ ഓടി രക്ഷപ്പെട്ടു. രജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. ബോംബെറിഞ്ഞതിനു ശേഷം, ഇവർ ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. സംഘത്തിൽ നിന്നും അഞ്ച് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Google search engine
Previous articleചാവുകടൽ തീരത്ത് പൂർണ നഗ്നരായി 300 പേർ : പരിസ്ഥിതി അവബോധത്തിനായി ഇൻസ്റ്റലേഷൻ ഒരുക്കി അമേരിക്കൻ കലാകാരൻ
Next articleമതപരിവർത്തനത്തിന് തിരിച്ചടി : ക്രിസ്ത്യൻ പള്ളിയിൽ കയറി ഭജന നടത്തി ബജ്റംഗ്ദൾ