തീവ്രവാദത്തിനെ പിന്തുണച്ചു : സയിദ് അലി ഷാ ഗിലാനിയുടെ പൗത്രനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് കശ്‍മീർ സർക്കാർ

0

ന്യൂഡൽഹി: തീവ്രവാദത്തിനെ പിന്തുണച്ചതിന്  വിഘടനവാദി നേതാവായിരുന്ന സയിദ് അലി ഷാ ഗിലാനിയുടെ കൊച്ചുമകനെ ജോലിയിൽ നിന്നും കശ്മീർ സർക്കാർ പിരിച്ചുവിട്ടു. അനീസ് ഉൾ ഇസ്ലാം എന്ന ഇയാൾ ഷേർ-കശ്മീർ കൺവെൻഷൻ ഇന്റർനാഷണൽ സെന്ററിലെ ജീവനക്കാരനായിരുന്നു.

അനീസ് സർക്കാർ സേവനത്തിൽ ഇരിക്കുമ്പോൾ തന്നെ തീവ്രവാദത്തെ  പിന്തുണച്ചിരുന്നു. ഇയാൾക്കെതിരെ ശക്തമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ജോലിയിൽ നിന്നും പിരിച്ചുവിട്ടതിന് പുറമേ അനീസിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കശ്മീർ ഭരണകൂടം വ്യക്തമാക്കി.

Google search engine
Previous articleകനത്ത മഴ : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് മാറ്റി വെച്ചു
Next article“കോൺഗ്രസ്സ് ഇപ്പോഴൊരു സർക്കസ് കമ്പനിയായി മാറിയിരിക്കുന്നു” : നേതൃത്വമില്ലെന്ന് പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ