ത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന വ്യാജപ്രചാരണവുമായി രാഹുൽ ഗാന്ധി : ആഞ്ഞടിച്ച് ബിജെപി

0

ന്യൂഡൽഹി: ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തക്കതായ മറുപടി നൽകി ബിജെപി. നേരത്തെ, ത്രിപുരയിൽ മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടുവെന്ന വ്യാജ പ്രചാരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പാർട്ടി പ്രവർത്തകരും രംഗത്ത് വന്നിരുന്നു. ഇതിനെതിരെയാണ് ബിജെപി വക്താവ് സുദാൻഷു ത്രിവേദി ശക്തമായി പ്രതികരിച്ചത്.

ഹിന്ദുത്വത്തെ അപമാനിക്കാൻ കോൺഗ്രസ് പ്രവർത്തകർക്ക് പരിശീലനം നൽകുകയാണോ ചെയ്യുന്നത് എന്ന് രാഹുൽ ഗാന്ധിയോട് ത്രിവേദി ചോദിച്ചു. മാത്രമല്ല, ഹിന്ദുത്വത്തെ കുറിച്ചുള്ള പാഠങ്ങൾ രാഹുൽ ഗാന്ധിയിൽ നിന്നും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വ്യാജ പ്രചാരണത്തിന് പിന്നാലെ അമരാവതിയിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് പരാമർശിച്ചാണ് ശത്രുതയും വർഗീയ ചേരിതിരിവും പ്രചരിപ്പിക്കാനുള്ള ആസൂത്രണമാണോ കോൺഗ്രസ് നടത്തുന്നത് എന്ന് സുദാൻഷു ത്രിവേദി ചോദിച്ചത്.

Google search engine
Previous articleമണിപ്പൂർ ഭീകരാക്രമണം : ഉത്തരവാദിത്വം ഏറ്റെടുത്ത് നാഗാ, മണിപ്പൂർ ഭീകരസംഘടനകൾ
Next articleപൊട്ടിത്തെറിക്കാൻ വന്ന ചാവേറിനെ പറ്റിച്ച് ടാക്സിക്കാരൻ വണ്ടിയ്ക്കകത്ത് പൂട്ടി : ഭീകരൻ പൊട്ടിത്തെറിച്ചത് ഒറ്റയ്ക്ക്