ദീപാവലി ജമ്മു കശ്മീരിൽ : സൈനികർക്കൊപ്പം ആഘോഷങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽ എത്തിയത്. കരസേനാ മേധാവി എം.എം നരവനെയും അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്നു.

പ്രധാനമന്ത്രിയായിട്ടല്ല, സൈനിക കുടുംബത്തിലെ അംഗമായിട്ടാണ് താൻ ഇവിടെ എത്തിയിരിക്കുന്നത് എന്നും ദീപാവലി, സൈനികർക്ക് ഒപ്പം ആഘോഷിക്കുന്നതാണ് തനിക്ക് സന്തോഷമെന്നും നരേന്ദ്ര മോദി പറഞ്ഞു. “സൈനിക മേഖലയിലും ആത്മനിര്‍ഭര്‍ ഭാരത് ആശയമാണ് നടപ്പാക്കുന്നത്. സ്വന്തമായി ആയുധങ്ങളും യുദ്ധടാങ്കുകളും രാജ്യം നിർമ്മിക്കുന്നു. വനിതകൾക്ക് സൈന്യത്തിൽ പ്രവേശനം നൽകാൻ രാജ്യം ഒരുങ്ങുകയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ ജമ്മു കശ്മീരിൽ എത്തുന്നത് ഇത് രണ്ടാം തവണയാണ്.

Google search engine
Previous articleഇടതുപക്ഷ ഫെമിനിസ്റ്റുകളുടെ രൂക്ഷമായ ഉപദ്രവം : പുരുഷന്മാർ പോൺ ഫിലിമുകളും ഗെയിമുകളും കൊണ്ട് തൃപ്തിപ്പെടുന്നെന്ന് യു.എസ് സെനറ്റർ
Next article“മതംമാറുകയോ ജനിക്കുന്ന കുട്ടിയെ ക്രിസ്ത്യാനിയാക്കുകയോ വേണമെന്ന് ആവശ്യം”: പള്ളി വികാരിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവാവ്