ദുബായ് ഷെയ്ഖ് മുഹമ്മദ് ഭാര്യയുടെ ഫോൺ ഹാക്ക് ചെയ്യാൻ ഉപയോഗിച്ചതും പെഗാസസ് : അന്വേഷണ റിപ്പോർട്ട്

0

ന്യൂഡൽഹി: ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ഭാര്യയുടെ ഫോൺ ഹാക്ക് ചെയ്യാൻ ഉപയോഗിച്ചത് പെഗാസസ് ആണെന്ന് അന്വേഷണ റിപ്പോർട്ട്‌. അദ്ദേഹം തന്റെ അധികാരം ദുരുപയോഗം ചെയ്ത് ഇസ്രയേൽ എൻഎസ്ഒയുടെ പെഗാസസ് വഴി തന്റെ ആദ്യ ഭാര്യയുടെ ഫോൺ സന്ദേശങ്ങൾ ഹാക്ക് ചെയ്യുകയായിരുന്നുവെന്ന് യു.കെ കോടതി വ്യക്തമാക്കി.

ഇരുവരുടെയും  വിവാഹമോചനത്തിന് ശേഷം, കുട്ടികൾ ഭാര്യയായിരുന്ന പ്രിൻസസ് ഹയ ബിന്റ് അൽ ഹുസൈന്റെ കൂടെ യു.കെയിലാണ് താമസിക്കുന്നത്. ഇരുകൂട്ടരും തമ്മിൽ കുട്ടികൾക്കു വേണ്ടിയുള്ള അവകാശ തർക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് അദ്ദേഹം 2 മാസത്തിൽ 11 തവണയോളം ഫോൺ സന്ദേശങ്ങൾ ചോർത്തിയതെന്ന്  അന്വേഷണ സംഘം വെളിപ്പെടുത്തി.

Google search engine
Previous articleമൃതദേഹത്തിൽ നിന്നും സ്വർണമാലയും പഴ്‌സും മൊബൈൽ ഫോണും “കർഷക സമരക്കാർ”
അടിച്ചു മാറ്റി : ലഖിംപൂർ ഖേരിയിലെ കൂട്ടക്കൊലയുടെ കഥ മാറുന്നു
Next articleഅതിർത്തിയിൽ വീണ്ടും ചൈനീസ് കടന്നുകയറ്റം : 200 പേരെ തടഞ്ഞ് ഇന്ത്യൻ സൈനികർ