ദുർഗാ പൂജയിൽ ക്ഷേത്രം ആക്രമിച്ചവരെ പിടികൂടി തക്ക ശിക്ഷ നൽകും : ഉറപ്പ് നൽകി ഷെയ്ഖ് ഹസീന

0

ധാക്ക: ബംഗ്ലാദേശിൽ ദുർഗാ പൂജയിൽ ആക്രമണം നടത്തിയവരെ പിടികൂടുമെന്ന്  പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ആക്രമണം നടത്തിയവരെ കണ്ടുപിടിച്ച് അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും പ്രധാനമന്ത്രി വിശദമാക്കി. ധാക്കയിലെ ധാക്കേശ്വരി നാഷണൽ ക്ഷേത്രത്തിലെ ദുർഗാ പൂജയിൽ സംസാരിക്കുകയായിരുന്നു അവർ.

കുമിലയ്ക്ക് സമീപമുള്ള ദുര്‍ഗാ പൂജ പന്തലിലെ ദുര്‍ഗാ ദേവീ വിഗ്രഹത്തിന് കാല്‍ക്കീഴില്‍ ഖുറാന്‍ വച്ചുവെന്ന പ്രചാരണം വ്യാപകമായതിന് പിന്നാലെയായിരുന്നു അക്രമം ഉണ്ടായത്. ദുർഗ്ഗാ പൂജ നടക്കുന്നതിനിടയിൽ അക്രമികൾ പന്തലുകൾ നശിപ്പിക്കുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ രാജ്യത്ത് പാരാമിലിട്ടറിയെയും വിന്യസിപ്പിച്ചിട്ടുണ്ട്.

Google search engine
Previous articleബൈഡൻ യു.എസിലേയ്ക്ക് കടത്തി വിട്ടത് 1.6 ലക്ഷം അനധികൃത കുടിയേറ്റക്കാരെ : വോട്ടുബാങ്ക് രാഷ്ട്രീയം തിരിച്ചടിക്കുമെന്ന് ജനം
Next articleഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സൈനികശക്തിയാക്കും : പ്രധാനമന്ത്രി നരേന്ദ്ര മോദി