ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിക്കാം: 15 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

0

ന്യൂഡൽഹി: ധനകാര്യ സ്ഥാപനത്തിന് പേര് നിർദേശിച്ചാൽ 15 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അടിസ്ഥാന വികസനത്തിന് തുക അനുവദിക്കുന്ന ധനകാര്യ സ്ഥാപനത്തിന് വേണ്ടിയാണ് സർക്കാർ സമ്മാനം നൽകുന്നത്. ഡിഎഫ്ഐയ്ക്കുവേണ്ടി പേര്,ലോഗോ, ടാഗ്‌ലൈൻ എന്നിവ നിർദ്ദേശിക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകുമെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

രണ്ടാം സ്ഥാനത്ത് എത്തുന്നവർക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് രണ്ട് ലക്ഷം രൂപയും നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. സർഗാത്മക ആശയവുമായി അടുത്തുനിൽക്കുന്ന നാമങ്ങളായിരിക്കും തിരഞ്ഞെടുക്കുക. ഓഗസ്റ്റ് 15നകം നാമനിർദേശങ്ങൾ അയക്കേണ്ടതാണ്.

Google search engine
Previous articleഅപ്പോളോ അഫയർ : ഇസ്രായേൽ യു.എസിൽ നിന്നും യുറേനിയം മോഷ്ടിച്ച കഥ
Next article17കാരിയുടെ ശരീരഭാഗങ്ങളിൽ നാണയം വെച്ച് പൂജ : സ്വാമി അറസ്റ്റിൽ