നടരാജ വിഗ്രഹമടക്കം മോദി ഭാരതത്തിൽ തിരിച്ചെത്തിക്കുന്നത് 157 പുരാവസ്തുക്കൾ : ഇന്ത്യയിൽ നിന്നും വിദേശികൾ കടത്തിയ അമൂല്യ നിധികൾ മടങ്ങിയെത്തുന്നു

0

ന്യൂയോർക്ക്: അമേരിക്കൻ സന്ദർശനത്തിനു ശേഷം മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചു കൊണ്ടു വരുന്നത് അമൂല്യമായ 157 പുരാവസ്തുക്കൾ. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനാണ് നരേന്ദ്ര മോദിയുടെ ബഹുമാനാർത്ഥം നാനാവഴികളിലൂടെ ഇന്ത്യയിൽ നിന്നും കടത്തപ്പെട്ട നിരവധി അമൂല്യമായ പുരാതന ശേഷിപ്പുകളും വിഗ്രഹങ്ങളും മടക്കി നൽകിയത്.

ആയിരം വർഷം പഴക്കമുള്ള, ഒന്നര മീറ്ററിന്റെ ചരൽക്കല്ലിൽ തീർത്ത സൂര്യപുത്രനായ രേവന്ത പ്രതിമ, പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച എട്ടര സെന്റീമീറ്റർ ഉയരമുള്ള നടരാജവിഗ്രഹം, 56 ടെറാക്കോട്ട നിർമ്മിതികൾ, ചെമ്പിലും വെങ്കലത്തിലും പണികഴിപ്പിച്ച മറ്റു നിരവധി കരകൗശല നിർമ്മിതികൾ തുടങ്ങി നിരവധി വസ്തുക്കളാണ് ജോ ബൈഡൻ നരേന്ദ്ര മോദിക്ക് മടക്കി നൽകുന്നത്. പതിനൊന്നും പതിനാലും നൂറ്റാണ്ടുകൾക്കിടയിൽ ഇന്ത്യയിൽ നിന്നും കടത്തപ്പെട്ടതാണ് ഇവയെല്ലാം.

Google search engine
Previous articleയു.എൻ ജനറൽ അസംബ്ലിയിൽ എന്തു കൊണ്ട് ബ്രസീൽ ആദ്യം പ്രസംഗിക്കുന്നു.? : കാരണം ഇതാണ്
Next articleഅതിർത്തി പ്രശ്നത്തിൽ വളഞ്ഞിട്ട് മർദ്ദനം : യുവാവിനെ തലയ്ക്കടിച്ചു കൊല്ലാൻ ശ്രമിച്ച് നാല് സഹോദരിമാർ