“നിങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു, ഞങ്ങൾക്ക് അതു മതി” : ഫെൻസർ ഭവാനി ദേവിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

0

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്സിൽ പോരാടി പരാജയപ്പെട്ട ഫെൻസർ ഭവാനി ദേവിയെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. “നിങ്ങൾ മികച്ച പ്രകടനം കാഴ്ച വച്ചു, ഞങ്ങൾക്ക് അതു മതി” എന്നാണ് താരത്തെ ടാഗ് ചെയ്തു കൊണ്ട് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചത്. ദേവിയുടെ സംഭാവനയിൽ രാജ്യം അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച നടന്ന ആദ്യ മത്സരത്തിൽ ഭവാനി നാദിയ അസീസിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം റൗണ്ടിൽ, ലോക മൂന്നാം നമ്പർ ഫെൻസിങ് താരമായ മാനോൻ ബ്രൂണെറ്റിനോടാണ് ഭവാനി ദേവി ഏറ്റുമുട്ടിയത്. നന്നായി പോരാടിയെങ്കിലും 7/15ന് ഭവാനി പരാജയപ്പെടുകയായിരുന്നു. ഒളിമ്പിക്സിൽ ഫെൻസിങ്ങ് മത്സരിച്ചു വിജയിക്കുന്ന ഇന്ത്യയുടെ ആദ്യ ഫെൻസിങ്‌ താരമാണ് ഭവാനി ദേവി.

Google search engine
Previous articleതാലിബാനെ വേരോടെ പിഴുതെറിയാൻ അഫ്ഗാൻ : രാജ്യത്ത് ഒരു മാസത്തെ കർഫ്യു പ്രഖ്യാപിച്ചു
Next articleസാംസൺ ഓപ്‌ഷൻ : പരാജയമുറപ്പായാൽ സർവ്വസംഹാരത്തിനായുള്ള ഇസ്രായേലി ആക്രമണ പദ്ധതി