‘നിയമമനുസരിച്ച് മാത്രം മുന്നോട്ടു പോകും’ : ഭരണഘടന ഭഗവത് ഗീതയെന്ന് കർണ്ണാടക ഹൈക്കോടതി

0

ബംഗളൂരു: നിയമവ്യവസ്ഥയനുസരിച്ചും പ്രസക്തമായ കാരണങ്ങളെ ആസ്പദമാക്കിയും മാത്രമേ മുന്നോട്ടു പോകൂ എന്ന് കർണാടക ഹൈക്കോടതി. ഹിജാബ് വിഷയത്തിൽ സമർപ്പിക്കപ്പെട്ട ഹർജിയ്ക്കു മേൽ വാദം കേൾക്കവേയാണ് കർണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ശിരോവസ്ത്രം അണിയേണ്ടത് മുസ്ലിം മതത്തിന്റെ അടിസ്ഥാനപരമായ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഹർജിക്കാരനെ പ്രതിനിധാനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് ദേവദത്ത് കാമത്ത് കോടതിയിൽ വാദിച്ചു. എന്നാൽ, യൂണിഫോമിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതിൽ ഇളവുകൾ ആവശ്യമുള്ളവർ കോളേജ് വികസന സമിതിയെ സമീപിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. നീതിന്യായ വ്യവസ്ഥ മുന്നോട്ടു പോകുന്നത് വിശ്വാസങ്ങളും വികാരങ്ങളും അടിസ്ഥാനമാക്കിയല്ലെന്നും ഹൈക്കോടതി പ്രഖ്യാപിച്ചു.

ഹിജാബ് വിഷയത്തിൽ വിദ്യാർഥികൾ രണ്ടു ചേരിയായി തിരിഞ്ഞിരിക്കുകയാണ്. ഒരു വിഭാഗത്തിന് മാത്രം മതപരമായ ഇളവുകൾ കൊടുക്കാൻ സമ്മതിക്കില്ലെന്ന വാശിയിലാണ് ഭൂരിപക്ഷം വിദ്യാർഥികളും.

Google search engine
Previous article‘താഴെത്തട്ടിലുള്ള പാവങ്ങളുമായി സമ്പർക്കമില്ലാത്ത പാർട്ടി’ : മിക്ക സംസ്ഥാനങ്ങളും കോൺഗ്രസിനെ തൂത്തുവാരി പുറത്തിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Next articleഇന്ത്യൻ ആർമിയുടെ പേജുകൾ അകാരണമായി ബ്ലോക്ക് ചെയ്ത് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം : പ്രതിഷേധം ഇരമ്പുന്നു