“നേതാക്കളുടെ അമിതമായ ആത്മവിശ്വാസം, പശ്ചിമബംഗാളിൽ സീറ്റുകൾ നഷ്ടപ്പെടുത്തി”: ആഞ്ഞടിച്ച് ബിജെപി നേതാവ്

0

കൊൽക്കത്ത: പശ്ചിമബംഗാളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ പിഴവുകൾ ചൂണ്ടിക്കാണിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിൽ 180 സീറ്റുകളിൽ 170 സീറ്റുകളും തങ്ങൾക്ക് ലഭിക്കുമെന്ന് ബിജെപി പ്രവർത്തകർക്ക് ഉറപ്പായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അമിതമായ ആത്മവിശ്വാസമാണ് പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി പ്രവർത്തകർ ആരും തന്നെ പാർട്ടിക്ക് വേണ്ടി സമൂഹത്തിലിറങ്ങി പ്രവർത്തിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. സുവേന്ദു അധികാരിയുടെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവ് കുനൽ ഘോഷ് രംഗത്തെത്തിയിരുന്നു.എന്തുകൊണ്ടാണ് പാർട്ടിക്ക് 180 സീറ്റുകൾ ലഭിക്കാൻ സുവേന്ദു പ്രവർത്തിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

Google search engine
Previous articleകൊലയാളികൾക്ക് ഇരയെ കാട്ടിക്കൊടുക്കുന്ന പെഗാസസ് സ്പൈവെയർ : പ്രവർത്തനവും ചരിത്രവും
Next article“സമ്മർദത്തിന് വഴങ്ങുന്നത് പരിതാപകരം” : ബക്രീദ് ഇളവുകൾ നൽകിയതിൽ കേരളത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി