പടക്കങ്ങളുടെ ബഹിഷ്കരണം : ഈ ദീപാവലിയിൽ ചൈനയ്ക്ക് അമ്പതിനായിരം കോടിയുടെ നഷ്ടം

0

ന്യൂഡൽഹി: ഈ വർഷത്തെ ദീപാവലിയും ചൈനയ്ക്ക് വൻനഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്, അഥവാ സി.എ.ഐ.ടി, ചൈനീസ് നിർമ്മിതവും ഇറക്കുമതി ചെയ്തതുമായ പടക്കങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്നാണ് ഇങ്ങനെയൊരു പ്രത്യാഘാതം ചൈന നേരിടേണ്ടി വരുന്നത്.

2 ലക്ഷം കോടി രൂപയാണ് ദീപാവലി ആഘോഷിക്കാനുള്ള പടക്കങ്ങൾ വാങ്ങാനായി ഇന്ത്യക്കാർ ചിലവഴിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വദേശ നിർമിതമായ പടക്കങ്ങൾ മാത്രം ഉപയോഗിക്കാനും, ചൈനീസ് നിർമ്മിതമായവ ബഹിഷ്കരിക്കാനും രാജ്യവ്യാപകമായി ആഹ്വാനങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് സി.എ.ഐ.ടി ചൈനവിരുദ്ധ പ്രക്ഷോഭവുമായി രംഗത്തെത്തുന്നത്. ഗാൽവാനിൽ, ചൈന നടത്തിയ ആക്രമണത്തെ തുടർന്നാണ് സംഘടന പ്രകോപിതരായത്.

കഴിഞ്ഞ വർഷം ഇതേ ആഹ്വാനം നടത്തിയ സി.എ.ഐ.ടിയുടെ പ്രതിഷേധത്തെ തുടർന്ന് നാഗ്പൂർ, ചെന്നൈ, ബാംഗ്ലൂർ, ലക്നൗ, ഡൽഹി, ഹൈദരാബാദ്, പോണ്ടിച്ചേരി, ജമ്മു എന്നീ വൻനഗരങ്ങളിൽ ഈ നീക്കം വളരെയധികം ഫലം കണ്ടിരുന്നു. ഇതു മൂലം, ഏതാണ്ട് അൻപതിനായിരം കോടി ഇന്ത്യൻ രൂപയുടെ കച്ചവടമാണ് ഈ ദീപാവലിയിൽ ചൈനയ്ക്ക് നഷ്ടപ്പെടുക.

Google search engine
Previous articleഡൽഹി കലാപകാരികളുടെ മൊബൈൽ നിറയെ സ്വന്തം അശ്ലീലവീഡിയോകൾ : ഡാറ്റ പങ്കു വയ്ക്കാനാവില്ലെന്ന് ഡൽഹി കോടതി
Next articleഇസ്ലാമിക തീവ്രവാദം അടിച്ചമർത്തി ഫ്രാൻസ് : ഇമ്മാനുവല്‍ മക്രോണ്‍ പൂട്ടിച്ചത് 92 മസ്ജിദുകൾ