പട്ടിണി മൂലം ഒമ്പതു വയസ്സുകാരിയെ പിതാവ് 55കാരന് വിറ്റു : താലിബാൻ ഭരണത്തിനു കീഴിലെ ഞെട്ടിക്കുന്ന കഥകൾ

0

ബദ്ഗിസ്: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിനു കീഴിൽ നടക്കുന്ന കൊടും പട്ടിണിയുടെ ഞെട്ടിക്കുന്ന കഥകളിലേക്ക് ഒന്നു കൂടി. ബദ്ഗിസ് ജില്ലയിൽ, പട്ടിണി മൂലം ഗതികെട്ട ഒരു പിതാവ്, 9 വയസ്സുകാരിയായ മകളെ മധ്യവയസ്കന് വിറ്റുവെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

പർവാന മല്ലിക്ക് എന്ന പെൺകുട്ടിയെയാണ് സ്വന്തം പിതാവ് 55 വയസ്സുള്ള മധ്യവയസ്കന് 20,000 അഫ്ഗാനിയ്ക്ക് വിറ്റത്. ഇത് ഏതാണ്ട് 16500 ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുച്ഛമായ തുകയാണ്. ആട്, ഭൂമി, പണം എന്നിങ്ങനെ മൂന്നു രീതിയിലാണ് പെൺകുട്ടിയെ വാങ്ങിയയാൾ പണം നൽകിയത്. എട്ടംഗ കുടുംബത്തെ പോറ്റാൻ മറ്റു മാർഗമില്ലാതെയാണ് പിതാവ് അബ്ദുൽ മല്ലിക്ക്, ഇങ്ങനെയൊരു നിന്ദ്യകൃത്യത്തിന് മുതിർന്നത്.

വീടു നഷ്ടപ്പെട്ട അബ്ദുൽ മല്ലിക്ക്, കുടുംബാംഗങ്ങളോടൊപ്പം ഒരു അഭയാർത്ഥി ക്യാമ്പിലാണ് കഴിയുന്നത്. കടം വാങ്ങിയും, ക്യാമ്പിലെ മറ്റ് അംഗങ്ങളോടടക്കം ഭിക്ഷ യാചിച്ചും ഗതികെട്ടപ്പോഴാണ് താൻ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് മല്ലിക്ക് സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ഓഗസ്റ്റ് 15 ന്, അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ പിടിച്ചടക്കിയതോടെ, ജനങ്ങൾ മുഴുപ്പട്ടിണിയിലാണ്. വസ്തുവും കൃഷിയിടവും കൈക്കലാക്കിയ ജിഹാദികൾ, വീടുകളിൽ അതിക്രമിച്ചു കയറി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതും ഇവിടെ നിത്യസംഭവമാണ്. ഇക്കഴിഞ്ഞ മാസമാണ് കാബൂൾ സ്വദേശിനിയായ ലൈലുമ, രോഗഗ്രസ്തയായ തന്റെ 13 വയസുകാരി മകളെ ചികിത്സിക്കാൻ വേണ്ടി ഒന്നര വയസ്സുള്ള ആൺകുട്ടിയെ നിസ്സാര തുകയ്ക്ക് വിറ്റത്. കൃഷിയും വ്യവസായവും കച്ചവടവുമെല്ലാം താറുമാറായതോടെ രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളും കൊടും പട്ടിണിയിലാണ്.

Google search engine
Previous articleഇസ്ലാമിക തീവ്രവാദം അടിച്ചമർത്തി ഫ്രാൻസ് : ഇമ്മാനുവല്‍ മക്രോണ്‍ പൂട്ടിച്ചത് 92 മസ്ജിദുകൾ
Next articleഅരുന്ധതി റോയ് : ബൗദ്ധികതയ്ക്കു പിറകിലെ ദംഷ്ട്രകളുടെ നേർക്കാഴ്‌ച