“പഴയ സർക്കാരിന്റെ പോലെ സ്വന്തം സന്തതി പരമ്പരയുടെയല്ല, എല്ലാവരുടെയും വികസനമാണ് ലക്ഷ്യം” : പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

0

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പഴയ സർക്കാരിന്റെ പോലെ “എന്റെയും എന്റെ സന്തതി പരമ്പരയുടേയും ലാഭം” എന്ന നയമല്ല, എല്ലാവരുടെയും വികസനമാണ് ബിജെപി സർക്കാർ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അയോധ്യ, വാരണാസി, ഗാസിപൂർ, എന്നീ പ്രദേശങ്ങൾ  സന്ദർശിച്ച ശേഷം ജമുൻപുരയിൽ പൊതുപരിപാടി ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വന്തം കുടുംബക്കാരുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി പ്രവർത്തിക്കുന്ന പ്രതിപക്ഷ പാർട്ടികളെ  പോലെയല്ല, മറിച്ച് ബിജെപി ജനങ്ങളുടെ വികസനത്തിനാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സമാധാനവും വികസനവും തുല്യതയും ഉറപ്പാക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

Google search engine
Previous articleകോവിഡ് പാൻഡെമിക് ഇന്ത്യയിൽ എൻഡെമിക് ആകും : മുന്നറിയിപ്പ് നൽകി വിദഗ്‌ദ്ധർ
Next article“സെക്സിലേർപ്പെട്ട 16 വയസ്സുകാരി അത്ര നിഷ്കളങ്കയൊന്നുമല്ല, ആണിനെതിരെ മാത്രം പോക്‌സോ പ്രകാരം കേസെടുക്കാനാവില്ല” : പോക്സോ കേസ് റദ്ദാക്കി കൊല്‍ക്കത്ത ഹൈക്കോടതിയുടെ ചരിത്ര തീരുമാനം