പാകിസ്ഥാന്റെ വിജയം ആഘോഷിച്ച വിദ്യാർത്ഥികൾക്കു മേൽ യു.എ.പി.എ ചുമത്തി : ഇനി സർക്കാർ ജോലി സ്വപ്നം മാത്രം

0

ശ്രീനഗർ: ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരത്തിൽ ജയിച്ച പാകിസ്ഥാന്റെ വിജയമാഘോഷിച്ച കോളേജ് വിദ്യാർത്ഥികൾക്കും മേൽ യു.എ.പി.എ ചുമത്തി. ശ്രീനഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് കോളേജ് വിദ്യാർത്ഥികൾക്കു നേരെയാണ് പോലീസ് കേസെടുത്തത്. ഇവരെ ജീവിതകാലം മുഴുവൻ സർക്കാർ ജോലികളിൽ നിന്ന് മാറ്റി നിർത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

“ആസാദി” മുദ്രാവാക്യങ്ങൾ മുഴക്കി പടക്കം പൊട്ടിച്ചു കൊണ്ട് വിദ്യാർത്ഥികൾ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത് ആഘോഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

യുവാക്കളെ ചതിയന്മാരെന്നും ഒറ്റുകാരെന്നും ജനങ്ങൾ ഒന്നടങ്കം മുദ്രകുത്തുകയാണ്. സർക്കാർ ചിലവിൽ സൗജന്യ വിദ്യാഭ്യാസം ആസ്വദിക്കുന്ന വിദ്യാർത്ഥികളെ പുറത്താക്കണമെന്നും ഫെയ്സ്ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ നിരവധി പേർ ആവശ്യപ്പെടുന്നുണ്ട്.
.

Google search engine
Previous articleപൂർവ്വാഞ്ചലിനെ വടക്കുകിഴക്കൻ മേഖലയുടെ മെഡിക്കൽ ഹബ്ബാക്കി മാറ്റും : പ്രഖ്യാപനവുമായി പ്രധാനമന്ത്രി
Next articleപാകിസ്ഥാന്റെ വിജയമഘോഷിച്ചു : അധ്യാപികയെ പിരിച്ചുവിട്ട് മോദി സ്കൂൾ അധികൃതർ