പാകിസ്ഥാന്റെ വിജയമഘോഷിച്ചു : അധ്യാപികയെ പിരിച്ചുവിട്ട് മോദി സ്കൂൾ അധികൃതർ

0

ഉദയ്പൂർ: ട്വന്റി 20 ക്രിക്കറ്റ് മാച്ചിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ ജയിച്ചത് ആഘോഷിച്ച അധ്യാപികയെ സ്കൂൾ അധികൃതർ പിരിച്ചു വിട്ടു. ഉദയ്പൂരിലെ നീരജ മോദി സ്കൂൾ അധികൃതരാണ് അധ്യാപികയായ നഫീസ അത്താരിയെ ജോലിയിൽ നിന്നും പുറത്താക്കിയത്.

ശത്രുരാജ്യമായ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചു കൊണ്ടുള്ള അധ്യാപികയുടെ വാട്ട്സ്ആപ്പ്, ഫെസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ജനങ്ങൾ രൂക്ഷമായി പ്രതികരിച്ചു. “ജീത് ഗയെ, വി വൺ” എന്നെഴുതിയ പാകിസ്ഥാനി ക്രിക്കറ്റ് ടീം അംഗങ്ങളുടെ ചിത്രമാണ് അധ്യാപിക പ്രധാനമായും പോസ്റ്റ് ചെയ്തത്. പരസ്യമായി ഇതാണെങ്കിൽ സ്കൂളിൽ എന്തായിരിക്കും കുട്ടികളെ പഠിപ്പിക്കുകയെന്ന് സമൂഹം ചോദിച്ചു തുടങ്ങിയതോടെ, സ്കൂൾ മാനേജ്മെന്റ് കടുത്ത നടപടി എടുക്കുകയായിരുന്നു.

Google search engine
Previous articleപാകിസ്ഥാന്റെ വിജയം ആഘോഷിച്ച വിദ്യാർത്ഥികൾക്കു മേൽ യു.എ.പി.എ ചുമത്തി : ഇനി സർക്കാർ ജോലി സ്വപ്നം മാത്രം
Next articleസാധാരണക്കാരനെ വിവാഹം ചെയ്ത് ജപ്പാൻ രാജകുമാരി : രാജപദവിയിൽ നിന്ന് പുറത്താക്കി കുടുംബം