പാക് വനിതയുമായുള്ള അമരീന്ദറിന്റെ ബന്ധം അന്വേഷിക്കും : സർക്കാർ തീരുമാനത്തിനെതിരെ പ്രതികരിച്ച് ക്യാപ്റ്റൻ

0

ചണ്ഡീഗഡ്: പാക് വനിതയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെതിരെ അന്വേഷണത്തിന് ഉത്തരവിറക്കി പഞ്ചാബ് സർക്കാർ. പാക് വനിതയായ അറൂസ് ആലവും  അമരീന്ദറും തമ്മിലുള്ള ബന്ധം  അന്വേഷിക്കാനാണ് നിർദേശം നൽകിയിരിക്കുന്നതെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ അറിയിച്ചു. പഴയകാല പാകിസ്ഥാൻ രാഷ്ട്രീയ നേതാവ് അക്വലിം അക്തറിന്റെ മകളും പാകിസ്ഥാൻ മാധ്യമപ്രവർത്തകയുമാണ്  അറൂസ ആലം. ചാരസംഘടനയായ ഐഎസ്ഐയിൽ നിന്ന് ഭീഷണിയുള്ളതായി അമരീന്ദർ  പറഞ്ഞിരുന്നതായും ഈ സംഭവം ഗൗരവമായി കണ്ടു കൊണ്ടാണ് അന്വേഷണം നടത്തുന്നതെന്നും  ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

അറൂസയുമായുള്ള ബന്ധം അന്വേഷിക്കാനുള്ള സർക്കാർ തീരുമാനത്തെ അമരീന്ദർ വിമർശിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കുകയാണെന്നും തന്റെ മന്ത്രിസഭയിൽ അംഗമായിരുന്നപ്പോൾ ഒരിക്കൽ പോലും സുഖ്ജിന്ദർ ഇത്തരമൊരു പരാതി ഉന്നയിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഭരിച്ച എൻഡിഎ, യുപിഎ സർക്കാറുകൾ അനധികൃതമായാണ്  ഇന്ത്യയിൽ പ്രവേശിക്കാൻ അറൂസയ്ക്ക് അനുവാദം നൽകിയെന്ന തരത്തിലുള്ള സൂചനയാണ് ഇതിൽ നിന്ന് ലഭിക്കുന്നതെന്നും അമരീന്ദർ പറഞ്ഞു.

Google search engine
Previous articleജമ്മു കശ്മീർ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ : കനത്ത സുരക്ഷ ഏർപ്പെടുത്തി
Next articleഇന്തോനേഷ്യൻ രാഷ്ട്രപിതാവിന്റെ പുത്രി ഇസ്ലാം വിട്ട് ഹിന്ദു മതത്തിലേക്ക് : സനാതന ധർമ്മം ശ്രേഷ്ഠമെന്ന് സുഖ്മാവതി സുകർണോപുത്രി