“പുള്ളി ഇപ്പോഴും ഉറങ്ങുകയാണ്” : ജോ ബൈഡനെ പരിഹസിച്ച് എലോൺ മസ്കും

0

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ കളിയാക്കി വ്യവസായ പ്രമുഖൻ എലോൺ മസ്ക്. മസ്കിന്റെ സ്പേസ് എക്സ് എന്ന സ്വകാര്യ ബഹിരാകാശ സ്ഥാപനം നാലു പേരെ ബഹിരാകാശത്തെത്തിച്ചിരുന്നു. കമ്പനിയുടെ ആദ്യ സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്.

എന്നാൽ, വിജയകരമായി നടപ്പിലാക്കിയ ഈ പദ്ധതിയെ വൈറ്റ് ഹൗസ് ഉൾപ്പെടെയുള്ള അമേരിക്കൻ ഭരണകൂടം അഭിനന്ദിക്കാൻ തയ്യാറായില്ല. ഇക്കാര്യം ട്വിറ്ററിൽ ചോദിച്ച ഒരു ആരാധകന്, “അദ്ദേഹം ഇപ്പോഴും ഉറങ്ങുകയാണ്” എന്ന സരസമായ മറുപടിയാണ് മസ്ക് നൽകിയത്. മുൻപ്, എതിർ പാർട്ടിക്കാരനായ ഡൊണാൾഡ് ട്രംപ് ജോ ബൈഡനെ ഉറക്കം തൂങ്ങി എന്ന അർത്ഥത്തിൽ “സ്ലീപ്പി ജോ” എന്ന് പരിഹസിച്ചിരുന്നു. ഇത് സൂചിപ്പിച്ചു കൊണ്ടാണ് മസ്കിന്റെ ദ്വയാർത്ഥ പ്രയോഗം.

ഇൻസ്പിരേഷൻ 4 എന്ന ദൗത്യത്തിൽ ടെക് സംരഭകനും പൈലറ്റുമായ ജാറെദ് ഐസാക്മാനൊപ്പം മൂന്നു സാധാരണക്കാരാണ് ബഹിരാകാശത്തേക്ക് പോയത്. സ്പേസ് എക്സ് സാധാരണക്കാർക്കായി നടത്തുന്ന ആദ്യ ദൗത്യം കൂടിയാണിത്.

Google search engine
Previous articleയു.എസ്- ഓസ്ട്രേലിയ ആണവ അന്തർവാഹിനി കരാർ : പ്രകോപിതരായി ചൈന, പിന്നിൽ നിന്നു കുത്തിയെന്ന് ഫ്രാൻസ്
Next article3 ലക്ഷം കോടിയുടെ നിക്ഷേപം, 4.5 ലക്ഷം സർക്കാർ ജോലികൾ : ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് യോഗി ആദിത്യനാഥ്